Advertisment

പ്രണയം മാത്രമല്ല, മുഖാരി പറയുന്നത് ജീവിതമാണ് !!

New Update

 പുസ്തക പ്രസാധക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ചിത്രരശ്മി ബുക്സിന്റെ സന്ദേശാത്മക ചെറുസിനിമ 'മുഖാരി' ചിത്രീകരണം പൂർത്തിയായി. ആബിദ എന്ന മുസ്‌ലിം പെൺകുട്ടിയുടെയും അനുഎന്ന യുവാവിന്റെയും ജീവിതത്തിലെ പ്രണയവും ഇരു സമുദായങ്ങൾക്കിടയിൽ ഉണ്ടാകാനിടയുള്ള അസ്വാരസ്യങ്ങളെ സമർത്ഥമായും സമകാലികതയോടെയും അവതരിപ്പിക്കുന്നതാണ് ഈ ചെറു ചിത്രം.

Advertisment

കർണാടക സംഗീതത്തിലെ ഖരഹര പ്രിയയുടെ ജന്യരാഗമാണ് മുഖാരി. ചിത്രരശ്മിക്കു വേണ്ടി മുഖാരി അണിയിച്ചൊരുക്കിയിരുക്കുന്നത് സംവിധായകനായ മിഥുൻ മനോഹറാണ്. സാഹിത്യകാരൻ സുകു തോക്കാംപാറ രചന നിർവഹിക്കുന്ന ഈ ചിത്രത്തിന്റെക്യാമറയും എഡിറ്റിംഗും നിർവഹിക്കുന്നത് ക്യാമറാമാൻ ഉണ്ണി ജോസഫ്, രഘുനാഥ്‌ റിഥം എന്നിവർ ചേർന്നാണ്.

കലാ സംവിധാനം:ഉണ്ണി ഉഗ്രപുരം. സമദ് കല്ലടിക്കോട്, കൃഷ്ണ മനോഹർ. സംവിധാന സഹായികൾ. പ്രോഗ്രാം കോഡിനേറ്റർ: മധു ആദൃശ്ശേരി.

അനുരാജ്, ആദിത്യ, ദേവിപ്രകാശ് തുടങ്ങിയവർ പ്രധാനവേഷത്തിൽ എത്തുന്നു. പ്രണയത്തെ പ്രമേയമാക്കിയ സിനിമകൾ ധാരാളമാണ്. പ്രണയം കവിഞ്ഞൊഴുകിയ ചെറുസിനിമകൾ തന്നെ അനവധിയുണ്ടായിട്ടും അവയെല്ലാം വിശ്വാസപരമായി മനുഷ്യർക്ക് ഒരു നോവായി അവശേഷിക്കുന്നതാണ്.

എന്നാൽ യഥാർത്ഥജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ ചിന്തയും വാക്കുകളും കലര്‍ത്തി അവധാനതയോടെ ആഖ്യാനിച്ചതാണ് മുഖാരി. കലാ സ്നേഹിയും വിദ്യാഭ്യാസ പ്രവർത്തകനുമായശിവദാസ് കുറ്റിയിൽ സ്വിച്ച്ഓൺ കർമം നിർവഹിച്ച ചിത്രം സമൂഹ മാധ്യമങ്ങൾ വഴി ഉടൻ പ്രേക്ഷകരിലെത്തും.

Advertisment