അഭിനയം പൂര്‍ണമാകണമെങ്കില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒപ്പം അഭിനയിക്കണം; ആ ഭാഗ്യം എനിക്കിതുവരെ കിട്ടിയില്ല – മസസ്സ് തുറന്ന് നമിത പ്രമോദ്

ബെയ് ലോണ്‍ എബ്രഹാം
Saturday, January 13, 2018

കൊച്ചി:  മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളോടൊപ്പവും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് നമിത പ്രമോദ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പായ നിമിര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഇപ്പോള്‍ നമിത.

വളരെക്കാലമായുള്ള തന്റെ ഒരു ആഗ്രഹത്തെക്കുറിച്ച് നമിത പറയുന്നു,
മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഒപ്പം അഭിനയിക്കാനുള്ള അവസരം ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. അവര്‍ രണ്ട്‌പേരും നമ്മുടെ എക്കാലത്തേയും ഫേവറേറ്റ് ആണ്. താന്‍ ഇരുവരുടേയും കട്ട ഫാന്‍ ആണെന്നും ഈ ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്‌ബോള്‍ മാത്രമേ നമ്മുടെ അഭിനയ പഠനം പൂര്‍ണമാകുകയുള്ളൂവെന്നും നമിത പ്രമോദ് പറഞ്ഞു.

നമിതയുടെ എന്ന് പറയാന്‍ കഴിയുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് അത് എല്ലാ കലാകാരന്‍മാരും ആഗ്രഹിക്കുന്നതാണെന്നും പക്ഷേ എല്ലായ്‌പ്പോഴും അത്തരമൊരു കഥാപാത്രം കിട്ടണമെന്നില്ലെന്നുമാണ് നമിത നല്‍കിയ മറുപടി. അത്തരം കഥാപാത്രങ്ങള്‍ കിട്ടണമെന്ന് ആഗ്രഹിക്കാറും പ്രാര്‍ത്ഥിക്കാറുമുണ്ട് പക്ഷേ പ്രതീക്ഷിക്കാറില്ലെന്നും നമിത പറയുന്നു.

×