Advertisment

നന്ദൻ ഉണ്ണി നായക വേഷത്തിലെത്തുന്ന മുംബൈ മലയാളികൾ ഒരുക്കിയ ഹ്രസ്വചിത്രം 'ഒരു മറുനാടൻ പ്രണയകഥ' റിലീസ് ചെയ്തു

author-image
ഫിലിം ഡസ്ക്
New Update

ഒരു പറ്റം മുംബൈ മലയാളികൾ ഒരുക്കിയ 'ഒരു മറുനാടൻ പ്രണയകഥ' എന്ന ഹ്രസ്വചിത്രം മ്യൂസിക്247 യൂട്യൂബിൽ റിലീസ് ചെയ്തു. കിഷോർ നായർ കഥയെഴുതി സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ നന്ദൻ ഉണ്ണിയാണ് നായക വേഷത്തിലെത്തുന്നത്.

Advertisment

ഒരു യുവാവ് പ്രണയത്തിൽ വീഴുകയും കൂട്ടുകാർ അവനെ ആ പെൺകുട്ടിയുമായി മുന്നോട്ട് പോകുവാൻ സഹായിക്കുന്നതും അതിന്റെ അനന്തരഫലങ്ങളുമാണ് ചിത്രത്തിന്റെ സാരം.

രെഞ്ജിൻ മാത്യു, കിഷോർ നായർ, ജിമ്മി റെയ്‌നോൾഡ്സ്, രേഷ്മ നായർ, സ്നേഹ നമ്പ്യാർ, ശ്രീയേഷ്‌ വാമനൻ, വീണ നായർ, വിനേഷ് മേനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശ്രീചിത് വിജയൻ ദാമോദർ ഛായാഗ്രഹണവും വിഷ്ണു സദാശിവൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു.

അരുൺ മുരളീധരന്റെയാണ് പശ്ചാത്തലസംഗീതം. അർജുൻ നായർ രചന, സംഗീതം, ആലാപനം എന്നിവ നിർവഹിച്ച "എൻ നെഞ്ചിനുള്ളിൽ ഒരു താളം" എന്ന ഒരു ഗാനവും ചിത്രത്തിലുണ്ട്. ജിമ്മി റെയ്‌നോൾഡ്‌സാണ് 'ഒരു മറുനാടൻ പ്രണയകഥ' നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.

Advertisment