Advertisment

തകര്‍പ്പന്‍ ചുവടുകളുമായി നവ്യയുടെ റൗഡി ബേബി ഡാന്‍സ്. ഏറ്റെടുത്ത് ആരാധകര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

ഭിനയത്തിന് താല്‍ക്കാലിക വിരാമമിട്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ മിന്നുംതാരമാണ് നടി നവ്യ നായര്‍. നവ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ വളരെയേറെ ശ്രദ്ധിക്കാപ്പെടാറുണ്ട്.

Advertisment

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ് നവ്യയുടെ ഒന്നര മിനിട്ട് ദൈര്‍ഖ്യമുള്ള ഡാന്‍സ്‌ വീഡിയോ. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്ത് വമ്പന്‍ ഹിറ്റായി മാരിയ റൗഡി ബേബി എന്ന ഗാനത്തിനൊപ്പമുള്ള ഡാന്‍സിലൂടെയാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നത്.

തകര്‍പ്പന്‍ ചുവടുകളുമായാണ് നവ്യ റൗഡി ബേബി ഗാനം ഏറ്റെടുത്തിരിക്കുന്നത്. യൂ ട്യൂബിലും നവ്യയുടെ റൗഡി ബേബി ഡാന്‍സ് വമ്പന്‍ ഹിറ്റാണ്. ദിവസങ്ങള്‍ക്കകം 7 ലക്ഷത്തോളം പേരാണ് നവ്യയുടെ ഡാന്‍സ് കണ്ടത്.

 

Advertisment