ഇതത്ര വേദനയൊന്നുമുള്ള സംഗതി അല്ല. ഒരു ചെറിയ ആന കുത്തുന്ന വേദന അത്രയേ ഉള്ളൂ – തന്റെ കാത് കുത്തുന്ന വീഡിയോ പങ്കുവച്ച് ജയസൂര്യ. വീഡിയോ..

ഫിലിം ഡസ്ക്
Friday, March 2, 2018

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രമായ ഞാന്‍ മേരികുട്ടിയ്ക്ക് വേണ്ടി തന്റെ രണ്ട് കാതും കുത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യ. കാത് കുത്തുന്നതിന്റെ വീഡിയോ ജയസൂര്യ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.

ജീവിതത്തിലാദ്യമായി ഞാന്‍ കാത് കുത്താന്‍ പോകുകയാണ്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിനായി. വേണമെങ്കില്‍ പ്രസ് ചെയ്ത് വയ്ക്കുന്ന കമ്മല്‍ ഒക്കെ ഇടാം . പക്ഷേ അങ്ങനെ ചെയ്യുമ്പോള്‍ മേരികുട്ടിക്ക് ചേരുന്ന കമ്മലും മറ്റും ഇടാന്‍ ചിലപ്പോള്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരും. കുറച്ച് കൂടി റിയല്‍ ആകാന്‍ കാത് കുത്താമെന്ന് വിചാരിച്ചു.

പിന്നെ കാത് കുത്തുന്നവരുടെ ശ്രദ്ധയ്ക്ക് ഇതത്ര വേദനയൊന്നുമുള്ള സംഗതി അല്ല. ഒരു ചെറിയ ആന കുത്തുന്ന വേദന അത്രയേ ഉള്ളൂ. ചെറിയൊരു വേദന ഉണ്ട്. പക്ഷേ മേരിക്കുട്ടി ഇതിലും വലിയ വേദന അനുഭവിച്ച ആളാണ്, അതിന് മുന്നില്‍ എന്റെ വേദന ഒന്നുമല്ല – ജയസൂര്യ പറഞ്ഞു.

×