ടീസറിനെക്കാള്‍ ജനപ്രീതി നേടി പ്രകാശന്റെ പുതിയ പോസ്റ്റര്‍…!

കൊട്ടാരക്കര ഷാ
Thursday, December 6, 2018

ടന വൈഭവം കൊണ്ട് വിസ്മയം തീര്‍ക്കുന്ന നടനാണ് ഫഹദ്. സത്യന്‍ അന്തിക്കാടിന്റെ ടിപ്പിക്കല്‍ പ്രകാശനായി ഫഹദാണ് വരുന്നത്. മലയാള സിനിമയിലെ എവര്‍ഗ്രീന്‍ കോമ്ബിനേഷന്‍ സത്യന്‍ അന്തിക്കാട് -ശ്രീനിവാസന്‍ ടീം 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

നമുക്ക് ചുറ്റും നമ്മള്‍ കാണുന്ന ഒരു ടിപ്പിക്കല്‍ ടച്ചുള്ള മലയാളി യുവാവ് എന്നാണ് സത്യന്‍ അന്തിക്കാട് പ്രകാശനെക്കുറിച്ച്‌ വിശദീകരിച്ചത്. പ്രകാശനാണ് ഈ കഥയുടെ ജീവനാണ്.

പ്രകാശനും സലോമിയും ഗോപാല്‍ജിയുമൊക്കെ ഇത്രയും ദിവസം മനസ്സിലും കടലാസ്സിലും മാത്രമായിരുന്നു, അത് രൂപപ്പെട്ടു കഴിഞ്ഞു. എസ് കുമാറിന്റെ ക്യാമറയ്ക്ക് മുന്നില്‍ പ്രകാശനായി ഫഹദ് ഫാസിലും സലോമിയായി നിഖില വിമലും ഗോപാല്‍ജിയായി ശ്രീനിവാസനും വരുന്നു.

ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ തന്റെ പേര് ‘പി.ആര്‍.ആകാശ് ‘ എന്ന് പരിഷ്‌കരിച്ചിരുന്നു. ആ പ്രകാശന്‍’ ഒരു നല്ല അനുഭവമായി മാറ്റാന്‍ ആത്മാര്‍ഥമായി ശ്രമിക്കും എന്ന വാക്കിനോട് നീതി പുലര്‍ത്തുന്നതാണ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഞാൻ പ്രകാശന്‍റെ പുതിയ പോസ്റ്ററും…

പ്രകാശനായി ഫഹദ് ഫാസിൽ എത്തുന്ന ചിത്രത്തിന്‍റെ നേരത്തെ ഇറങ്ങിയ ടീസറും പോസ്റ്ററുകളും ചിരിയുണർത്തിയതിന് പിന്നാലെയാണ് തെങ്ങിൽ കയറി ഇരിക്കുന്ന ഫഹദിന്‍റെ പോസ്റ്റർ‌ പുറത്തിറക്കിയതും ഹിറ്റായത്.

”താഴെ ഇനി എന്ത് നടന്നാലും പ്രകാശനത് പ്രശ്‌നമല്ലെന്നാണ്” പോസ്റ്ററിന് സത്യൻ അന്തിക്കാട് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ടിപ്പിക്കൽ മലയാളിയുടെ എല്ലാ സ്വഭാവങ്ങളും ഉള്ളയാളായിരിക്കും പ്രകാശൻ എന്ന് സത്യൻ അന്തിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ പ്രണകഥയ്ക്ക് ശേഷം ഫഹദ് സത്യൻ അന്തിക്കാടിന് ഒപ്പം ഒന്നിക്കുന്ന ചിത്രം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

വരത്തനില്‍ കണ്ട ഫഹദ് അല്ല ഇത്, എങ്ങിനെ ഇത്ര അനായാസമായി മാറാന്‍ കഴിയുന്നു; ‘ഞാന്‍ പ്രകാശന്‍’ ടീസറിനെക്കുറിച്ച് ഐശ്വര്യ ലക്ഷ്മിയുടെ ചോദ്യം തന്നെ ഇതൊരു പുതുമയുളള സിനിമ ആയിരിക്കും എന്ന സൂചനയാണ് നല്‍കുന്നത്. സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ഹിറ്റുകളില്‍ ചേര്‍ക്കാന്‍ ഈ പ്രകാശനുമായി നമുക്ക് കാത്തിരിയ്ക്കാം.

×