ഇത് ഒടിയന്‍റെ യൗവനകാല൦. വില്ലനായി പ്രകാശ് രാജ്. അത്ഭുതമായി ‘തേങ്കുറിശി’ ഗ്രാമം ! ഒടിയന്റെ ലൊക്കേഷൻ വിഡിയോ ..

ഫിലിം ഡസ്ക്
Monday, March 12, 2018

മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയന്റെ ലൊക്കേഷൻ വിഡിയോ പുറത്തിറങ്ങി. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത മേക്കോവറിലാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ എന്ന കഥാപാത്രത്തിന്റെ യൗവനകാലമാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.

പാലക്കാട് കോങ്ങാട് എന്ന പ്രദേശത്ത് ഇരുപത് ഏക്കറോളം സെറ്റ് ഇട്ടാണ്  ചിത്രത്തിൽ ‘തേങ്കുറിശി’എന്ന് പരാമർശിക്കുന്ന ഗ്രാമ൦ ഒരുക്കിയിരിക്കുന്നത്.  കലാസംവിധായകൻ പ്രശാന്ത് മാധവിന്റെ കരവിരുതില്‍ പഴയകാല ഗ്രാമത്തെ പൂർണമായും പുനർനിർമിക്കുകയായിരുന്നു.

പ്രകാശ് രാജ്, നരേൻ, സിദ്ദിഖ്, റസൂൽ പൂക്കുട്ടി എന്നിവരെ വിഡിയോയിൽ കാണാം.  പ്രകാശ് രാജ് വില്ലൻ വേഷത്തിലെത്തുന്നു. മഞ്ജു വാരിയർ ആണ് നായിക. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ൻ ആക്​ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്ന മലയാളചിത്രം കൂടിയാണിത്.

ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. വി എഫ് എക്‌സിനും ആക്ഷനും പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി െപരുമ്പാവൂർ ആണ് നിർമാണം.

×