Advertisment

എല്ലാ കേന്ദ്രങ്ങളിലും ഒടിയന്‍ പ്രതിമ; സെല്‍ഫിയെടുത്ത് ലാലേട്ടന്‍, ഒടിയന്റെ പുതിയ പ്രൊമോഷൻ രീതിയെപ്പറ്റി ശ്രീകുമാർ മേനോൻ തികഞ്ഞ ആത്മവിശ്വാസത്തില്‍.!!

New Update

റിലീസിനു മുന്‍പേ ''ഒടിയന്‍ തരംഗം''., സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒടിയൻ മാണിക്യനുമായിട്ടുള്ള പ്രേക്ഷകരുടെ സെൽഫികളാണ്. ഇതുവരെ 14 ജില്ലകളിൽ 60 ൽ അധികം തിയേറ്ററിൽ പ്രതിമകൾ ഇതിനോടകം തന്നെ സ്ഥാപിച്ചു കഴിഞ്ഞു.

Advertisment

മോഹൻലാലുമായി സെൽഫി എടുക്കാനുള്ള തിരിക്കലിലാണ് ജനങ്ങൾ. അത്രയധികം വൈറലായിട്ടുണ്ട് ഒടിയൻ സ്റ്റാച്ചു. ആരാധക പ്രകടനങ്ങള്‍ കണ്ടു അന്തംവിട്ടിരിയ്ക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍...! ട്രോളര്‍മ്മാരും അദ്ദേഹത്തെ വെറുതെ വിടുന്നില്ല.

publive-image

ആരാധകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. മോഹൻലാൽ എന്ന അഭിനേതാവിന്റെ പല വേഷ-ഭാവ പകർച്ചകളും മലയാളി പ്രേക്ഷകർ കാണുകയും ഇരു കൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത പ്രേക്ഷകർക്ക് കണ്ണിനും മനസ്സിനും ദൃശ്യ വിസ്മയം തീർത്ത് തികച്ചു പുതുമയുളള കഥാപാത്രവുമായി സൂപ്പർ താരം വീണ്ടും എത്തുകയാണ്. ഒടിയൻ പേര് പോലെ തന്നെ ഒരുപാട് നിഗുഢതകളും രഹസ്യങ്ങളും ഒടിയന് പ്രേക്ഷകരോട് പറയാനുണ്ട്.

മോഹന്‍ലാല്‍ തികച്ചും വേറിട്ട ലുക്കിലെത്തുന്ന ചിത്രമാണ് ഒടിയന്‍. ഫാന്റസി ഗണത്തിലുള്ള സിനിമയില്‍ 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

publive-image

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പരസ്യ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ കഴിവ് തെളിയിച്ചിട്ടുളള ആളും, പുഷ് ഇന്‍റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍റെ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമാണ്. ശ്രീകുമാര്‍ ആദ്യമായി 'കളേഴ്സ് ഓഫ് ദി വേള്‍ഡ്' എന്ന ഏജന്‍സിക്ക് വേണ്ടിയാണ് 1993ല്‍ ഒരു പരസ്യത്തിന്‍റെ ആശയം നല്‍കുന്നത്. പിന്നീട് കല്യാണ്‍ ജ്യുവല്ലേഴ്സിന്‍റെ ഡയറക്ടര്‍ കല്യാണരാമനെ പരിചയപ്പെട്ടതോടെ ജീവിതത്തില്‍ വഴിത്തിരിവായി മാറി.

വിശ്വാസം അതല്ലേ എല്ലാം’ , വളരണം ഈ നാട് തുടരണം‘ പോലുള്ള ഡയലോഗുകളുടെയെല്ലാം സ്രഷ്ടാവ് വി എ ശ്രീകുമാറാണ്. പന്ത്രണ്ട് ഭാഷകളില്‍ മണപ്പുറം ഫിനാന്‍സിന് വേണ്ടി പരസ്യ ചിത്രം സംവിധാനം ചെയ്തതും ശ്രീകുമാറാണ്. മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, വെങ്കിടേഷ്, വിക്രം, പുനിത് രാജ്കുമാര്‍, ഉത്തം മോഹണ്ടി, മിഥുന്‍ ചകവര്‍ത്തി, സച്ചിന്‍ കാദേക്അര്‍ എന്നിവരായിരുന്നു ബ്രാന്‍ഡ് അംബാസഡര്‍മാര്‍.

ബോളീവുഡ്, കോളിവുഡ്, ടോളിവുഡ്, സാന്‍റല്‍ വുഡ്, മോളിവുഡ് എന്നിവിടങ്ങളിലെ മിക്ക സൂപ്പര്‍ നടീനടന്മാര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുളള ശ്രീകുമാറിന്റെ ആദ്യ സിനിമ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാണത്തിന് ഏറ്റെടുത്തതും വിജയ സാധ്യതയും കലാമൂല്യവും ഉറപ്പിച്ചു തന്നെയാണ്.

publive-image

ചിത്രം പോലെ തന്നെയാണ് ഒടിയന്റെ പ്രമോഷനും, വ്യത്യസ്തമായ പ്രമോഷൻ രീതിയാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഒടിയന്റെ സ്റ്റാച്ചു, ഒടിയന് വേണ്ടി പ്രമോഷണല്‍ വീഡിയോ ഒരുക്കുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങൾ, പതിനഞ്ച് വര്‍ഷം കാശിയില്‍ നിന്ന് തേന്‍കുറിശ്ശിയില്‍ തിരിച്ചെത്തുന്ന ഒടിയന്‍ മാണിക്കനെ പഴയതും പുതിയതുമായ ആളുകള്‍ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്ന്ത് ഭാവനയില്‍ കണ്ട് ഒരു മിനുറ്റില്‍ താഴെയുള്ള വീഡിയോ തയ്യാറാക്കുക, മൊബൈല്‍ ഫോണില്‍ എന്നിങ്ങനെ വ്യത്യസ്തമായ പ്രമോഷൻ ടെക്നിക്കുകളാണ് ചിത്രത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ജനങ്ങൾക്കൊപ്പമാണ് എപ്പോഴും ഒടിയൻ മാണിക്യനെന്ന് ഈ പ്രമോഷനിൽ നിന്ന് വ്യക്തമാക്കുന്നത്. ഓഡിയൻസ് ഫ്രണ്ടലി പ്രമോഷൻസാണ് കൂടുതലും...

ഇതുവരെ മലയാള സിനിമ പരീക്ഷിച്ചിട്ടില്ലാതത് ഒന്നാണ് പ്രതിമ സ്ഥാപിക്കാൽ. റിലീസിനും മുൻപ് സൂപ്പർ താരങ്ങളുടെ പ്ലാഗാകാർഡുകൾ തിയേറ്ററിൽ സ്ഥാപിക്കാറുണ്ട്. എന്നാൽ കഥാപാത്രത്തിന്റെ പ്രതിമസ്ഥാപിക്കുന്നത് ആദ്യമായിട്ടാണ്. ഒടിയനെ കാണാനായി പ്രേക്ഷകർ തിയേറ്ററുകളിൽ എത്തുമ്പോൾ ജനങ്ങളെ സ്വീകരിക്കാനായി ഒടിയൻ മാണിക്യൻ അവിടെയുണ്ടാകും. കേരളത്തിലെ 14 ജില്ലകളിലേയും ഭൂരിഭാഗം തിയേറ്ററുകളിലും ഒടിയന്റെ പ്രതിമ സ്ഥാപിക്കുകയാണ്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുളള ജില്ലകളിൽ പ്രതിമയുടെ വിതരണം തകൃതിയിൽ നടക്കുകയാണ്. ഇതിൽ പ്രേക്ഷകരും വളരെ അധികം ആവേശത്തിലാണ്.

publive-image

ചിത്രത്തിൽ മൂന്ന് ഗെറ്റപ്പുകളിലാണ് മോഹൻലാൽ എത്തുന്നത്. ഇതിന് വേണ്ടി അതിശയിപ്പിക്കുന്ന മേക്കോവറായിരുന്നു താരം നടത്തിയത്. കഥാപാത്രത്തിനു വേണ്ടി പതിനെട്ട് കിലോയോളം ശരീരഭാരം കുറച്ചിരുന്നു. 30 വയസ് മുതല്‍ 65 വയസ് വരെയുള്ള മൂന്ന് ലുക്കുകളിലാണ് ഒടിയന്‍ മാണിക്യന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മീശ കളഞ്ഞും ശരീരഭാരം കുറച്ചും സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ചെയ്ത കഷ്ടപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

താരസമ്പന്നമാണ് ഒടിയൻ. മികച്ച ഒരുപിടി അഭിനേതാക്കളാണ് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. മഞ്ജുവാര്യരാണ് ചിത്രത്തുലെ നായിക. പ്രകാശ് രാജ്, നരേന്‍, നന്ദു, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങി മറ്റ് നിരവധി താരങ്ങളും സിനിമയിലുണ്ട്. മോഹന്‍ലാലും പ്രകാശ് രാജും വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിയനിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

publive-image

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒടിയൻ മാണിക്യനുമായിട്ടുള്ള പ്രേക്ഷകരുടെ സെൽഫികളാണ്. ഇതുവരെ 14 ജില്ലകളിൽ 50 ൽ അധികം തിയേറ്ററിൽ പ്രതിമകൾ ഇതിനോടകം തന്നെ സ്ഥാപിച്ചു കഴിഞ്ഞു. മോഹൻലാലുമായി സെൽഫി എടുക്കാനുള്ള തിരിക്കലിലാണ് ജനങ്ങൾ. അത്രയധികം വൈറലായിട്ടുണ്ട് ഒടിയൻ സ്റ്റാച്ചു.

ഒടിയന്‍ മാണിക്യന്റെ മുത്തച്ഛന്റെ വേഷത്തിലാണ് ബോളിവുഡ് താരം മനോജ് ജോഷി അഭിനയിക്കുന്നത്. ഡിസംബര്‍ പതിനാലിന് തന്നെ ചിത്രം റിലീസിനെത്തും, മലയാള സിനിമ പുതുമകളും, നൂതന സാങ്കേതിക വിദ്യകളും വിജയമാക്കുന്ന കാലത്ത് ''ഒടിയന്‍'' തരംഗമായ് ബോക്സ് ഓഫീസിലും നിറയുന്നതു കാണാന്‍ ഇനി ദിവസങ്ങള്‍ മാത്രം ...!

Advertisment