ധർമജനും പാഷാണം ഷാജിയും ഒന്നിക്കുന്ന ‘ഓൾഡ് ഈസ് ഗോൾഡ്’ന്റെ ട്രൈലെർ 

ഫിലിം ഡസ്ക്
Saturday, March 9, 2019

പ്രകാശ് കുഞ്ഞൻ മൂരയിൽ സംവിധാനം നിർവഹിച്ച ഓൾഡ് ഈസ് ഗോൾഡ്’ന്റെ ട്രൈലെർ യൂട്യൂബിൽ റിലീസ് ചെയ്തു. ധർമജൻ ബോൾഗാട്ടി, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഹനീഫ്, നേഹ രാധാകൃഷ്ണൻ, ദീപു, ഫൈസൽ, മായ, പൊന്നമ്മ ബാബു, അല എന്നിവർ ഈ കോമഡി എന്റർടൈനറിൽ അഭിനയിക്കുന്നുണ്ട്.

ഹനീഫ് കേച്ചേരിയാണ് കഥ ഒരുക്കിയിരിക്കുന്നത്. എസ് സെൽവകുമാർ ഛായാഗ്രഹണവും സിയാൻ ശ്രീകാന്ത് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. മാർച്ച് 15ന് തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം 4 കളർ ആണ് നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

 

 

×