ഷെയ്ൻ നിഗവും എസ്തറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഓള്’ – ടീസര്‍ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Thursday, August 9, 2018

ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന ‘ഓള്’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഷെയ്ൻ നിഗം, എസ്തർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്.

കാദംബരി ശിവായ, കനി സുകൃതി, കാഞ്ചന, പി ശ്രീകുമാർ, എസ്‍ ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ. പ്രായപൂര്‍ത്തി എത്തുംമുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ പ്രണയവുമാണ് കഥയുടെ ഇതിവൃത്തം.

ടിഡി രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എം.ജെ രാധാകൃഷ്ണൻ , ശ്രീകർ പ്രസാദ് എഡിറ്റിങ്. കാസർക്കോട്ട് ജില്ലയിലെ അഴിത്തല അഴിമുഖം, മുണ്ടേമാട്, കന്നുവീട് കടപ്പുറം, ഇടയിലക്കാട്, മാടക്കാൽ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. എ.വി അനൂപ് ആണ് നിർമാണം.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

×