“മഴ, ചായ, ജോൺസൺ മാഷ്… ഹാ അന്തസ്സ്!” – ചായക്കടയുടെ വരാന്തയിൽ മഴ ആസ്വദിച്ചു ചായ കുടിച്ച് ദുൽഖര്‍ – ഒരു യമണ്ടൻ പ്രേമകഥയുടെ പുതിയ ടീസര്‍

ഫിലിം ഡസ്ക്
Wednesday, April 24, 2019

ദുൽഖർ സൽമാൻ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥയുടെ പുതിയ ടീസറെത്തി. ഒരു ചായക്കടയുടെ വരാന്തയിൽ മഴ ആസ്വദിച്ചു ചായ കുടിച്ചു നിൽക്കുന്ന ദുൽഖറാണ് ടീസറിലുള്ളത്.

വെറും 25 സെക്കന്റ് ദൈർഘ്യം മാത്രമുള്ള ടീസറിൽ ദുൽഖറിന്റെ ലല്ലു പറയുന്ന ഡയലോഗ് ആരാധകരുടെ കയ്യടി നേടി. “മഴ, ചായ, ജോൺസൺ മാഷ്… ഹാ അന്തസ്സ്!”

സംഗീതസംവിധായകൻ ജോൺസൺ മാഷിന്റെ പ്രശസ്ത ഗാനമായ ‘അനുരാഗിണി…’ എന്ന ഗാനമാണ് രംഗത്തിന് പശ്ചാത്തലമൊരുക്കുന്നത്.

ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രം നാളെ പ്രദർശനത്തിനെത്തും. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏകദേശം ഒന്നര വർഷങ്ങൾക്കു ശേഷമാണ് ദുൽഖറിന്റെ ഒരു മലയാള ചലച്ചിത്രം പ്രദർശനത്തിനെത്തുന്നത്. സംയുക്ത മോനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാർ.

സലിംകുമാർ, സൗബിൻ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, രഞ്ജി പണിക്കർ, മധു, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, ലെന, രശ്‌മി ബോബൻ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു.

×