Advertisment

ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പരോളിന്‍റെ ട്രെയിലർ പുറത്തിറങ്ങി, കാണുക..

author-image
admin
New Update

ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പരോളിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് പരോളിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. നവാഗതനായ ശരത്​ സന്ദിത്​ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയിൽ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ സഖാവായാണ് മമ്മൂട്ടിയെത്തുന്നത്.

Advertisment

അജിത്ത് പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി കുടുംബനാഥന്റെ വേഷത്തിലെത്തുന്നത്. ട്രെയിലര്‍ കൂടി കാണുന്നതോടെ ഇത് കുടുംബചിത്രമാണെന്ന കാര്യത്തിന് ഒന്നുകൂടി വ്യക്തത കൈവന്നിരിക്കുകയാണ്.

സിദ്ധിഖ്​, മിയ ജോർജ്​, ഇനിയ, മുത്തുമണി, ലാലു അലക്​സ്​, സുരാജ്​ വെഞ്ഞാറമൂട്​, സുധീർ കരമന, കലാഭവൻ ഹനീഫ്​, അലെൻസിയർ തുടങ്ങി വൻതാരനിരയുമായാണ്​ പരോ​ൾ എത്തുന്നത്​.  സഖാവ് അലകസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.  മാര്‍ച്ച് 31 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

എസ്​ ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷരത്​, എൽവിൻ ജോഷ്വ എന്നിവരുടേതാണ്​ സംഗീതം. ചിത്രം നിർമിക്കുന്നത് ആൻറണി ഡിക്രൂസാണ്​​.

Advertisment