ഇഷ്ടമാണെന്ന് ഞാനോ ജയറാമോ പരസ്പരം പറഞ്ഞിട്ടില്ലെന്ന് പാര്‍വതി. താനൊരു മണ്ടനാണെന്ന് ജയറാം 

ഫിലിം ഡസ്ക്
Monday, February 12, 2018

സിനിമയില്‍ താനൊരു മണ്ടനെന്ന്‍ നടന്‍ ജയറാം.  അവനവനെ സ്വന്തമായി വില്‍ക്കാനറിയാത്തവര്‍ സിനിമയില്‍ മണ്ടന്മാരാണെന്നാണ് പറയാറ്. സെല്‍ഫ് മാര്‍ക്കറ്റിംഗ് പഠിച്ചാലേ സിനിമയില്‍ നിലനില്‍പ്പുള്ളൂ.

ബിസിനസ് മൈന്റാണ് ആവശ്യം. എന്നാല്‍ താനൊരു ബിസിനസുകാരനല്ലെന്നതാണ് എന്റെ പോരായ്മയെന്ന്‍ ജയറാം പറയുന്നു.

സിനിമയില്‍ സംവിധായകന്റെ ജോലിയില്‍ തലയിടാന്‍ പോകാറില്ല.  അങ്ങനുള്ള ശീലമൊന്നും തനിക്കില്ല. സിനിമയുടെ റിലീസിംഗ് ദിവസം തിയേറ്ററില്‍ പോയി കളക്ഷന്‍ റിപ്പോര്‍ട്ടെടുക്കാനും മിനക്കെടാറില്ല. അതൊക്കെ ഒരു പോരായ്മയായിരിക്കാം.

ഞാന്‍ ദൈവത്തോടു ചോദിച്ചത് ഒരു കൈക്കുടം വെള്ളമാണ്. എന്നാല്‍ ഒരു കടലോളം ദൈവം എനിക്ക് നല്‍കി.

‘കരുക്കള്‍’ എന്ന ചിത്രത്തിന്‍റെ തേക്കടിയില്‍ നടക്കുന്ന ഷൂട്ടിങ്ങിലായിരുന്നു ജയറാമിന്റെ പ്രതികരണം. ഭാര്യ പാര്‍വതിയും ഒപ്പമുണ്ടായിരുന്നു. പഴയ പ്രണയത്തിന്റെ ഓര്‍മ്മകള്‍ പാര്‍വതി പങ്കുവച്ചു.

വിവാഹം പ്രൊപ്പോസ് ചെയ്യേണ്ട ആവശ്യം ഞങ്ങള്‍ക്കിടയിലില്ലായിരുന്നു. മാനസികമായി അത്രയേറെ അടുത്തിരുന്നു ഞങ്ങള്‍. എന്നാല്‍ ഇഷ്ടമാണെന്ന് ഞാനോ ജയറാമോ പരസ്പരം പറഞ്ഞിട്ടില്ലെന്നും പാര്‍വതി പറഞ്ഞു.

×