പി സി ജോര്‍ജ്ജ് കമ്മീഷണറായെത്തുന്ന ‘തീക്കുച്ചിയും പനിത്തുള്ളിയും’ ചിത്രത്തിന്റെ ട്രെയ്‌ലര്‍

ഫിലിം ഡസ്ക്
Friday, July 20, 2018

കൃഷ്ണ കുമാര്‍, ബിനീഷ് ബാസ്റ്റിന്‍, അഭയ ദേവ്, പി.സി ജോര്‍ജ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘തീക്കുച്ചിയും പനിത്തുള്ളിയും’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മിത്രന്‍ നൗഫല്‍ദീന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പി സി ജോര്‍ജ്ജ് കമ്മീഷണറായാണ് ചിത്രത്തില്‍ എത്തുന്നത്.

ഒരു മഞ്ഞുതുള്ളിയില്‍ തട്ടി തീപ്പെട്ടിക്കൊള്ളി കത്തിയ കഥ എന്ന വിശേഷണവുമായി എത്തുന്ന ചിത്രം ത്രില്ലർ ഗണത്തില്‍പെടുന്നു. ജൂലൈ 27ന് ചിത്രം റിലീസ് ചെയ്യും. എന്‍സൈന്‍ മീഡിയയുടെ ബാനറില്‍ ടി.എ മജീദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

×