Advertisment

ഒരു കുട്ടിയുടെ ഉത്സാഹം. സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹവും അഭിനിവേശവും - പേരന്‍പിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തി ദുല്‍ഖര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

റാം ചിത്രം പേരന്‍പിലെ മമ്മൂട്ടിയുടെ പ്രകടനത്തെ വാഴ്ത്തി മമ്മൂട്ടിയുടെ മകനും യുവനടനുമായ ദുല്‍ഖര്‍ സല്‍മാന്‍. ഒരു കുട്ടിയുടെ ഉത്സാഹം എന്നാണ് പേരന്‍പിലെ മമ്മൂട്ടിയൂടെ പ്രകടനത്തെ ദുല്‍ഖര്‍ വിശേഷിപ്പിച്ചത്. സിനിമയോട് വാപ്പച്ചിക്കുള്ള ഒരിക്കലും അടങ്ങാത്ത ആഗ്രഹവും അഭിനിവേശവും പേരന്‍പില്‍ കാണാം എന്നും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.

publive-image

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് പേരന്‍പ്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, വൈകാരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനായ അമുദവനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.  അമുദവനും മകളും തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് വിസ്മയം തീര്‍ക്കുകയാണ്.

Advertisment