Advertisment

നടനും സംവിധായകനുമായ പ്രവീണ്‍ കെ പിയുടെ സ്ഥാനാര്‍ഥിത്വം ആശയപ്രചരണത്തിന്. സിനിമ പോലെ തന്നെ രാഷ്ട്രീയവും 

author-image
ഫിലിം ഡസ്ക്
New Update

ദേശീയശ്രദ്ധയാകർശിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി നടനും സംവിധായകനുമായ പ്രവീൺ കെ.പി.യും രംഗത്ത്. ദീർഘകാലം സിനിമയിൽ അഭിനയിച്ച് രാഷ്ട്രീയത്തിൽ എത്തിയ പലരുമുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിൽ താൻ മുന്നോട്ട് വെക്കുന്ന ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിന് വേണ്ടി മാത്രം സിനിമയെടുത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നുള്ള അപൂർവമായ പ്രത്യേകതയും കൂടിയുണ്ട് പ്രവീൺ കെ.പിയുടെ സ്ഥാനാർഥിത്വത്തിന്.

Advertisment

publive-image

അഞ്ച് വർഷത്തെ മോദിയുടെ ഭരണം രാജ്യത്ത് ഗുണ്ടായിസത്തിന്റെ സുവർണ്ണ കാലമായിരുന്നു. ജനക്ഷേമകരമായ ഒന്നും നടപ്പിലാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇനികോണ്ഗ്രസ് വന്നാലും അവർ പിന്തുടരാൻ ശ്രമിക്കുന്നത് ഒരേ നയമായിരിക്കും.

കോർപറേറ്റുകളാണ് രാജ്യത്തെ രാഷ്‌ട്രീയ പാർട്ടികൾക്ക് ഫണ്ടിങ് ചെയ്യുന്നത്. അവരുടെ താൽപര്യത്തിന് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ മാത്രമാണ് രാജ്യത്ത് നടപ്പിലാവുന്നത്. സാധാരണക്കാർ ഇവരുടെ മുൻപിൽ ചർച്ചയാവുന്നില്ല. അവിടെയാണ് തന്റെ ജനപക്ഷ ബദലിന്റെ പ്രസക്തി.

അവഗണിക്കപ്പെടുന്നവരുടെ നാവാവാനാണ് തന്റെ ശ്രമം. ആ നിലയിൽ ജനങ്ങളുടെ പിന്തുണ തനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രവീൺ കെ.പി മാധ്യമങ്ങളോട് പങ്ക് വച്ചു. സ്വാതന്ത്ര്യം എന്നുള്ളത് സാധാരണക്കാരനെ സംബന്ധിച്ച് ഇന്നും ഇന്ത്യയിൽ അന്യമാണ്. ജനങ്ങളുടെ പുരോഗതിക്ക് വേണ്ടിയെന്ന് പറഞ്ഞ്വോട്ട് വാങ്ങി അധികാരത്തിൽ എത്തിയാൽ അവകാശങ്ങൾ ഔദാര്യം പോലെ വച്ച് നീട്ടുന്ന രീതിക്ക് മാറ്റം വരണം. മാറ്റത്തിനായാണ് താൻ വോട്ട് ചോദിക്കുന്നത്.

ഞങ്ങൾ സമം നിങ്ങൾ എന്ന പ്രവീണിന്റെ മുദ്രാവാക്യം ഇതിനോടകം തന്നെ ജനങ്ങൾ ശ്രദ്ദിച്ച് തുടങ്ങിയിട്ടുണ്ട്. സൗകര്യം പൂർവ്വം തങ്ങളെ മറക്കുന്ന ഭരണാധികരികൾക്കെതിരെയുള്ള പടപ്പുറപ്പാടായി ഇതിനോടകം തന്നെ വയനാട്ടിൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം മാറിയിട്ടുണ്ട്.

ബ്രിട്ടീഷുകാർക്കെതിരെ ഐതിഹാസിക സമരങ്ങൾ നടന്ന വിപ്ലവ ഭൂമിയായ വയനാട്ടിൽ ജനങ്ങളുടെ വിമോചനത്തിനയുള്ള മുദ്രാവാക്യം ഉയർത്തുന്ന പ്രവീണിന് നിലവിൽ വലിയ സ്വീകാര്യതയാണ് വയനാട് മണ്ഡലത്തിൽ ലഭിക്കുന്നത്. സ്വാതന്ത്ര്യം എന്നുള്ളത് സാധാരണക്കാരനെ സംബന്ധിച്ച് ഇന്നും ഇന്ത്യയിൽ അന്യമാണ്. തന്റെ വിജയം ജനങ്ങളുടെ കൂടി വിജയമാണ്.

സ്ഥാനാര്ഥിയാവുക എന്നുള്ളത്തിലൂടെ ജനകീയമായ ഒരു മുദ്രാവാക്യം മുന്നോട്ട് വെക്കാൻ മാത്രമാണ് തനിക്ക് കഴിയുക.മുദ്രാവാക്യത്തിന്റെ പൂർത്തീകരണം സാധ്യമാവുക ജനങ്ങൾ ഈ ആശയത്തിന് വോട്ട് ചെയ്യുമ്പോൾ മാത്രമാണ്. അത് ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമം കൂടിയാണ് തന്റെ സ്ഥാനാർത്ഥിത്വം.

സമൂഹ നന്മക്കായുള്ള ജനകീയ പോരാട്ടത്തിന്റെ കഥ പറയുന്ന അനാൻ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഞങ്ങളാണ് നിങ്ങളെ നിങ്ങളാക്കിയത് എന്നുള്ള ഗാനം സമൂഹമാധ്യമങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്തിരുന്നു. വയനാട് കൂടാതെ തൃശൂരിലും സ്വതന്ത്ര സ്ഥാനാർഥിയായി പ്രവീൺ ജനവിധി തേടുന്നുണ്ട്.

Advertisment