Advertisment

ചെ ഗുവേരയ്ക്ക് ജന്മദിനാശംസകൾ നേർന്ന പൃഥ്വിരാജിന് സൈബര്‍ ആക്രമണം

author-image
ഫിലിം ഡസ്ക്
New Update

ണസ്റ്റോ ചെ ഗുവേരയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പോസ്റ്റിട്ട പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം. പോസ്റ്റിനു താഴെ പൃഥ്വിരാജിനെ പരിഹസിച്ചും വിമർശിച്ചുമാണ് പോസ്റ്റിനു താഴെ കമന്റുകൾ.

Advertisment

publive-image

ചെ ഗുവേരയുടെ ജന്മദിനമായ ജൂണ്‍ 14 ന് സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആശംസകളറിയിച്ചത്.

‘ഹാപ്പി ബർത്ഡേ ചെ’ എന്ന തലക്കെട്ടോട് കൂടിയാണ് പോസ്റ്റ്. ഒപ്പം ചുമന്ന അക്ഷരത്തിൽ ‘ചെ’ എന്നെഴുതിയ ചിത്രവും.

publive-image

എന്നാല്‍ പൃഥ്വിയുടെ പോസ്റ്റിന് താഴെ പരിഹാസവും വിമര്‍ശനവുമായി നിരവധി പേരാണ്എത്തിയിരിക്കുന്നത്. പാര്‍ട്ടി തിരിഞ്ഞുള്ള ചീത്തവിളിയും കമന്റുകളില്‍ ഉണ്ട്.

മിസ്റ്റർ പൃഥ്വിരാജ് ഞാൻ താങ്കളുടെ പേജ് അൺലൈക്ക് ചെയ്യുന്നു എന്ന് തുടങ്ങുന്ന കമന്‍റുകള്‍ ഞങ്ങളുടെ വീര സവർക്കരുടെ ജന്മദിനത്തിൽ ആശംസ പോയിട്ട് അങ്ങേർക്ക് പട്ടിയുടെ വില പോലും കൊടുക്കാത്ത താങ്കൾ ഈ കമ്മിക്കു ആശംസകൾ ആർപ്പിച്ചത് ഒട്ടും ഉചിതമായില്ലെന്നും പറയുന്നുണ്ട്.

Advertisment