Advertisment

'കരിയറിലെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള മണ്ടന്‍ തീരുമാനമാണ് ലൂസിഫര്‍ എന്ന് പറഞ്ഞവരുണ്ട്. എന്നില്‍ വിശ്വാസമര്‍പ്പിച്ച ലാലേട്ടന് നന്ദി'

author-image
ഫിലിം ഡസ്ക്
Updated On
New Update

ടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫര്‍. ചിത്രത്തിന്റെ ലൊക്കേഷനിലെ മോഹന്‍ലാലിന്റെ അവസാന ദിനമായിരുന്നു കഴിഞ്ഞ ദിവസം.

Advertisment

ഈ അവസരത്തില്‍ റഷ്യയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു.

publive-image

"അപ്പോള്‍, ഇന്ന് ലാലേട്ടന്‍ ലൂസിഫറിനോടും സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രത്തോടും, വിടപറയുകയാണ്. എന്റെ മറ്റേത് യാത്രകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരുന്നു ഇത്.

ലൂസിഫര്‍ പോലെ വലിയ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന വലിയ ഒരു വെല്ലുവിളി ഞാന്‍ ഏറ്റെടുത്തപ്പോള്‍ അത് ബുദ്ധിപരമായ തീരുമാനമാകില്ലെന്നാണ് എന്റെ അഭ്യുദയകാംക്ഷികളില്‍ അധികം പേരും പറഞ്ഞിരുന്നത്. ഒരു അഭിനേതാവെന്ന നിലയില്‍ കരിയറിലെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള മണ്ടന്‍ തീരുമാനം ആണിതെന്നും പറഞ്ഞിരുന്നു,.

അതിനെക്കുറിച്ച് എനിക്കിപ്പോഴും ഒന്നും അറിയില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്, സിനിമയെക്കുറിച്ചും, സിനിമയിലെ എന്റെ വൈദഗ്ദ്ധ്യത്തെക്കുറിച്ചും കഴിഞ്ഞ 16 കൊല്ലത്തെ എന്റെ സിനിമാ ജീവിതത്തില്‍ നിന്നു പഠിച്ചതിലും കൂടുതല്‍ ഞാന്‍ ഈ കഴിഞ്ഞ 6 മാസം കൊണ്ട് പഠിച്ചിട്ടുണ്ട്.

എന്നില്‍ വിശ്വാസമര്‍പ്പിച്ച ലാലേട്ടന് നന്ദി. ലാലേട്ടനെ വെച്ചു ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞത് എന്റെ സിനിമാ ജീവിതത്തിലെ നാഴിക കല്ലാണ്, ഇനിയെത്ര സിനിമകള്‍ സംവിധാനം ചെയ്താലും, ഇനി ഒന്നു പോലും സംവിധാനം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രം എന്നെന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരിക്കും?? പൃഥ്വിരാജ് കുറിക്കുന്നു.

Advertisment