Advertisment

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള 7 വര്‍ഷങ്ങള്‍ക്കു മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി ആലോചിച്ച 'ലൂസിഫര്‍' തന്നെയോ ഇത് ? - മറുപടിയുമായി പൃഥ്വിരാജ്

author-image
ഫിലിം ഡസ്ക്
Updated On
New Update

പൃഥ്വിരാജ് ആദ്യമായി സംവിധാനം നിര്‍വഹിച്ച 'ലൂസിഫര്‍' അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള നേരത്തെ തീരുമാനിച്ചിരുന്ന പ്രൊജക്ട് ആയിരുന്നെന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി പൃഥ്വിരാജ്.

Advertisment

publive-image

ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി രാജേഷ് പിള്ള ലൂസിഫര്‍ എന്ന പേരില്‍ ഒരു ചിത്രം തുടങ്ങുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു. അതാണ് മുരളീഗോപിയുടെ തിരക്കഥയില്‍ ഇപ്പോള്‍ പൃഥ്വിരാജ് ഏറ്റെടുത്ത ചിത്രമെന്ന രീതിയിലാണ് സോഷ്യല്‍മീഡിയയിലൂടെയും ചില മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഈയിടെ ദേശീയ മാധ്യമമായ ഫസ്റ്റ്‌പോസ്റ്റില്‍ 'ലൂസിഫറി'നെക്കുറിച്ചുള്ള ഒരു ലേഖനത്തിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.

publive-image

എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ തെറ്റാണെന്നും തലക്കെട്ട് മാത്രം ഒരുപോലെ ആയെന്നേയുള്ളൂവെന്നും പൃഥ്വിരാജ് ട്വീറ്റ് ചെയ്തു.

 

Advertisment