ചിരിയും തമാശകളുമായി നസ്രിയയും പൃഥ്വിയും. ചിത്രീകരണസമയത്തെ വീഡിയോ വൈറലാവുന്നു

ഫിലിം ഡസ്ക്
Monday, July 9, 2018

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘കൂടെ’ എന്ന ചിത്രത്തിനായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. പൃഥ്വിരാജ് – നസ്രിയ – പാര്‍വതി എന്നിവര്‍ ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും പ്രതീക്ഷയോടെയാണ് ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ്.

വിവാഹത്തിന് ശേഷമുള്ള നസ്രിയയുടെ തിരിച്ചുവരവാണ് ഈ ചിത്രത്തിലൂടെ. ഇപ്പോഴിതാ നസ്രിയയുടെയും പൃഥ്വിയുടെയും ചിരിയും തമാശകളുമൊക്കെയായി ചിത്രീകരണസമയത്തെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി അണിയറക്കാര്‍ പുറത്തുവിട്ട വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ജൂലൈ 14ന് ചിത്രം തീയേറ്ററുകളിലെത്തും. എം.രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

×