പൃഥ്വിരാജിന്‍റെയും പാര്‍വതിയുടെയും ലിപ് ലോക്ക്: ‘മൈ സ്റ്റോറി’യിലെ പ്രണയ ഗാനം പുറത്തിറങ്ങി

ഫിലിം ഡസ്ക്
Thursday, June 21, 2018

റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് – പാര്‍വതി ചിത്രം ‘മൈ സ്റ്റോറി’യിലെ മൂന്നാമത്തെ വിഡിയോ ഗാനം പുറത്തിറങ്ങി. ശ്രേയാ ഘോഷാലും ഹരിചരണും ചേർന്ന്‍ ആലപിച്ചിരിക്കുന്ന മിഴി മിഴി എന്ന ഗാനത്തിന്റെ വിഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.

പൃഥിയുടെയും പാർവതിയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയമാണ് പാട്ടിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിനാരായണനാണ് വരികൾ എഴുതിയിരിക്കുന്നത്.

×