‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’ ട്രെയിലര്‍ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Wednesday, May 2, 2018

തെലുങ്കിലെ മുന്‍നിര സംവിധായകനായ ഗോവിന്ദ് വരാഹ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി.

യുവ നടന്‍ രാഹുല്‍ മാധവാണ് ചിത്രത്തിലെ നായകന്‍. മധു, റിസബാവ, ശ്രവ്യ, നീന കുറുപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം മേയ് നാലിന് പ്രദര്‍ശനത്തിനെത്തും.

അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് വിശ്വജിത്താണ് സംഗീതം നല്‍കിയിരിക്കുന്നത്. കിഷന്‍ സാഗറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജി വി ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി. രാജു ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

×