Advertisment

രമേഷ് പിഷാരടി ഒരുക്കുന്ന ഗാനഗന്ധര്‍വ്വനില്‍ ഗാനമേള പാട്ടുകാരനായി മമ്മൂട്ടി. ചിത്രീകരണം  ആരംഭിച്ചു

author-image
ഫിലിം ഡസ്ക്
New Update

മേഷ് പിഷാരടിയുടെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാകുന്ന ഗാനഗന്ധര്‍വ്വന്റെ ചിത്രീകരണം  ആരംഭിച്ചു. ചിത്രത്തില്‍ മമ്മൂട്ടി ഗാനമേള പാട്ടുകാരനായ കലാസദന്‍  ഉല്ലാസായാണ് അഭിനയിക്കുന്നത്. പുതുമുഖം വന്ദിതയാണ് നായിക.

Advertisment

publive-image

രമേഷ് പിഷാരടിയും ഹരി. പി  നായരും  ചേര്‍ന്നാണ് കഥയും തിരക്കഥയും  സംഭാഷണവും ഒരുക്കിയിരിക്കുന്നത്.  മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം  കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ്  കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ  തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സംഗീതമൊരുക്കുന്നത്  ദീപക് ദേവാണ്.  അഴകപ്പന്‍  ഛായാഗ്രഹണവും ലിജോ പോള്‍  എഡിറ്റിoഗും  നിര്‍വഹിക്കുന്നു.

 

Advertisment