Advertisment

'പുലിമുരുകന്‍റെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് മധുരരാജ 200 കോടി ക്ലബില്‍ പുഷ്പം പോലെ കയറും. മധുരരാജ ട്രിപ്പിള്‍ സ്‌ട്രോങ് ആണ്'

author-image
ഫിലിം ഡസ്ക്
New Update

മ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന മധുരരാജ എന്ന ചിത്രം പുലിമുരുകന്റെ എല്ലാ റെക്കോഡുകളും തകര്‍ക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്. തിരഞ്ഞെടുപ്പില്‍ പല സ്ഥാനാര്‍ഥികളും ഉണ്ടാകാം, പക്ഷേ മുമ്പന്‍ മധുരരാജ ആയിരിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു.

Advertisment

publive-image

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പണ്ഡിറ്റിന്റെ വചനങ്ങളും, ബോധോദയങ്ങളും....

മധുരരാജ എന്ന ബിഗ് ബജറ്റ് മമ്മൂക്ക ചിത്രം ഏപ്രില്‍ 12 ന് റിലീസാവുകയാണ്. പുലിമുരുകന്‍ എന്ന സിനിമക്കു ശേഷം അതേ ടീമായ വൈശാഖ് സാര്‍ സംവിധാനം, ഉദയ്കൃഷ്ണ സാര്‍ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ വലിയ ചിത്രം പുലിമുരുകന്‍ സിനിമയുടെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് 200 കോടി ക്ലബില്‍ പുഷ്പം പോലെ കയറും എന്നു പ്രതീക്ഷിക്കുന്നു...

ഈ തിരഞ്ഞെടുപ്പില്‍ പലരും സ്ഥാനാര്‍ത്ഥികളായ് ഉണ്ടാവാം.. പക്ഷേ ഏറ്റവും മുമ്പന്‍ മധുരരാജ ആകും.. ഇനി മത്സരം രണ്ടാം സ്ഥാനത്തിന് വേണ്ടി ആകും.

(വാല്‍കഷ്ണം..'പോക്കിരി രാജ' യുടെ തുടര്‍ച്ച വിജയത്തിലും ഉണ്ടാകും എന്നു കരുതുന്നു)...

മോശം കമന്റ് ഇടുന്നവരുടെ ശ്രദ്ധക്ക്... ഇത്തവണ സണ്ണി ചേച്ചിയും കൂടെ ഉണ്ട് എന്ന സത്യം എല്ലാവരും അംഗീകരിക്കണം.. അവരെ കാണുവാന്‍ തന്നെ ആരാധകര്‍ ഇടിച്ചു കയറും....പിന്നെ പണ്ടത്തെ കണക്ക് പറഞ്ഞ് തള്ളുന്നവര്‍ കുറച്ച് മയത്തിലൊക്കെ തള്ളാന്‍ അപേക്ഷ... മധുരരാജ ട്രിപ്പിള്‍ സ്‌ട്രോങ് ആണ്..ഓര്‍ത്തോ.

Advertisment