‘ലോക ചരിത്രത്തിൽ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭർത്താവിനെ പെൺവേഷം കെട്ടിച്ച ഭാര്യ!’

Wednesday, May 16, 2018

സരിത ജയസൂര്യയുടെ ഡിസൈനർ ബോട്ടിക്കിന്റെ പരസ്യ ഹോർഡിങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കാരണം മറ്റൊന്നുമല്ല, പരസ്യ മോഡലായി എത്തിയിരിക്കുന്നത് ഭര്‍ത്താവ് ജയസൂര്യയാണ്.

യസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ഞാൻ മേരിക്കുട്ടിയിൽ പെൺവേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ജയസൂര്യയുടെ ഇതേലുക്കിലുള്ള ചിത്രമാണ് സരിത തന്റെ ഷോപ്പിന് പരസ്യ മോഡലമാക്കി മാറ്റിയത്.

‘ലോക ചരിത്രത്തിൽ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭർത്താവിനെ പെൺവേഷം കെട്ടിച്ച ഭാര്യ!’ – എന്ന ക്യാപ്ഷനോടെ ഒരു കെട്ടിടത്തിന്റെ മീതെ സ്ഥാപിച്ചിരിക്കുന്ന ഡിസൈനര്‍ സ്റ്റുഡിയോയുടെ പരസ്യ ഹോര്‍ഡിങിന്റെ ചിത്രം പങ്കുവച്ചത് സംവിധായകൻ രഞ്ജിത് ശങ്കർ ആണ്.

ഇതിന് മുമ്പും വിവിധ ചിത്രങ്ങളില്‍ ജയസൂര്യയ്ക്കായി സരിത കോസ്റ്റ്യൂംസ് ഡിസൈന്‍ ചെയ്തിരുന്നു. സു സു സുധീ വാത്മീകം,  പ്രേതം എന്നീ ചിത്രങ്ങള്‍ക്ക് സരിത ജയസൂര്യയ്ക്ക് വേണ്ടി കോസ്റ്റ്യൂംസ് ഡിസൈന്‍ ചെയ്തിരുന്നു. ഏറ്റവും വൈറലായത് ആട് 2വിന് വേണ്ടി ചെയ്ത രണ്ട് നിറമുള്ള ഷാജി പാപ്പന്‍ മുണ്ടായിരുന്നു.

×