നടി സബര്‍ണയെ ആത്മഹത്യയിലേക്ക് നയിച്ചത് മയക്കുമരുന്നോ ?

Tuesday, March 13, 2018

സീരിയല്‍ നടി സബര്‍ണയെ ആത്മഹത്യയിലേക്ക് നയിച്ചത് കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളായിരുന്നെന്ന് സൂചന. ആത്മഹത്യയോട് അടുത്ത ദിവസങ്ങളില്‍ സബര്‍ണ കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

അവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വ്യക്തി ബന്ധങ്ങളിലെ തകര്‍ച്ചയും പ്രതീക്ഷയ്ക്കൊത്ത് അവസരങ്ങള്‍ ലഭിക്കാതിരുന്നതും സബര്‍ണയെ വിഷാദത്തിലേക്ക് നയിച്ചിരുന്നു. സബര്‍ണ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്. കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. സബര്‍ണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു.

ചെന്നൈയിലെ വീട്ടിലാണ് സബര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്.സബര്‍ണ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മലയാളത്തില്‍ ഹരിചന്ദനം എന്ന സീരിയലില്‍ സുബര്‍ണ അഭിനയിച്ചിരുന്നു. അതിലെ വില്ലത്തിയായിരുന്നു സബര്‍ണ. പിന്നീട് മായമോഹിനി എന്ന സീരിയലിലിലും അഭിനയിച്ചു.

×