സൂപ്പര്‍ സ്റ്റാര്‍ മോഹൻലാലിന്റെ കടുത്ത ആരാധികയായി മഞ്ജു വാര്യർ എത്തുന്ന ചിത്രമാണ് ‘മോഹൻലാൽ’. ഇതേപോലെ തന്നെ ദിലീപിന്റെ കടുത്ത ആരാധകന്റെ കഥ പറഞ്ഞ് മറ്റൊരു ചിത്രം കൂടി എത്തുകയാണ്. 'ഷിബു' എന്നാണു ചിത്രത്തിന്റെ പേര്.
ഗോവിന്ദ് പത്മസൂര്യയും മിയയും നായികാനായകന്മാരായി എത്തിയ 32ാം അദ്ധ്യായം 23ാം വാക്യം എന്ന സിനിമ ചെയ്ത അര്‍ജുനും ഗോകുലും ചേർന്നാണ് ഈ സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. ഷിബുവിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത് പ്രണീഷ് വിജയനാണ്. യുവഗായകന് സച്ചിന് വാര്യര്‍ സംഗീതമൊരുക്കുന്നു.
പാലക്കാടിന്റെ പശ്ചാത്താലത്തിലൊരുങ്ങുന്ന ചിത്രമാണിത്. തീയേറ്റര്‍ ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിച്ചു തുടങ്ങുന്ന ചെറുപ്പക്കാരനാണ് ഷിബു. 90 കളിലെ ദിലീപിന്റെ സിനിമകൾ കണ്ട് ആരാധകനായി മാറുന്നു. പ്ലസ് ടു കഴിഞ്ഞ് ദിലീപിനെ നായകനാക്കി സിനിമാ സംവിധാനം ചെയ്യണമെന്നതാണ് സ്വപ്നം.