വിജയ് മേനോൻ അഭിനയിച്ച ഉദ്വേഗഭരിതമായ ഹ്രസ്വചിത്രം ‘ആന്റഗോണിസ്റ്റ്’

Saturday, June 2, 2018

വിജയ് മേനോൻ മുഖ്യ കഥാപാത്രമായി അവതരിപ്പിച്ച ‘ആന്റഗോണിസ്റ്റ്’ എന്ന ഹ്രസ്വചിത്രം മ്യൂസിക്247 യൂട്യൂബിൽ റിലീസ് ചെയ്തു. ശ്രദ്ധേയമായ അവതരണവും ത്രില്ലർ അനുഭവവും സമ് മാനിക്കുന്ന ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

വിട്ടുവീഴ്‌ചയില്ലാത്ത ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിന് കിട്ടുന്ന ഒരു കേസിന്റെ ഇൻവെസ്റ്റിഗേഷനാണ് ഈ സൈക്കോ-ത്രില്ലറിന്റെ സാരം. സാധിക വേണുഗോപാൽ, അനൂപ് നീലകണ്ഠൻ, ശ്രീജ ദാസ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

സിനിമ സ്റ്റൈലിൽ ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രം തിയേറ്ററിൽ കാണുന്ന ഫിലിമിന്റെ പ്രതീതി നൽകുന്നു. അഭിലാഷ് ആർ നായരാണ് കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം ജിക്കു ജേക്കബ് പീറ്ററും കളറിങ്ങും ചിത്രസംയോജനവും അച്ചു വിജയനും നിർവഹിച്ചിരിക്കുന്നു. സെജോ ജോണിന്റേതാണ് പശ്ചാത്തലസംഗീതം. അനൂപ് നീലകണ്ഠനും ഹെന്ന മറിയം ഈപ്പനും ചേർന്നാണ് ഈ ഹ്രസ്വചിത്രം നിർമ്മിച്ചത്. മ്യൂസിക്247നാണ് ഓൺലൈൻ റിലീസ് പാർട്ണർ.

×