മലയാളിക്ക് പങ്കാളി ബംഗാളി തരംഗമാവുന്നു. കാണുക..

കൊട്ടാരക്കര ഷാ
Monday, April 16, 2018

ഇന്നത്തെ മലയാളിയുടെ അവസ്ഥ പ്രതിപാദിക്കുന്ന രസകരമായ കുഞ്ഞു സിനിമയാണ് “മലയാളിക്ക് പങ്കാളി ബംഗാളി”.

ബംഗാളി എന്നു നാം വിളിക്കുന്ന അന്യ ഭാഷക്കാരായ മനുഷ്യരെ എത്രത്തോളം നാം ആശ്രയിക്കുന്നു എന്ന വിഷയം വളരെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ഷോർട്ട് ഫിലിം തികഞ്ഞ രസകാഴ്ചയാണ്.

ഭാര്യാ കഥാപാത്രം അവതരിപ്പിച്ച ജീവൻ ടീവി ന്യൂസ് റീഡർ ആയിഷ ഡൂഡിൽ, പ്രമുഖ നാടക കലാകാരൻ വൈക്കം ദേവ് തുടങ്ങി എല്ലാവരും നല്ല അഭിനയ മികവ് കാട്ടിയ ഈ സംരംഭം കാണേണ്ടത് തന്നെയാണ്. മിമിക്രിയിലും, അഭിനയ രംഗത്തും തിളങ്ങിയ രതീഷ് പാപ്പയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

×