Advertisment

ആൽത്തറ ക്രീയേഷൻസ് നിർമ്മിച്ച് ഗിന്നസ് പക്രു സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്ത "മഴയിൽ വിരിഞ്ഞ പൂക്കൾ" ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു

New Update

" ഉലഞ്ഞാടുന്ന മനുഷ്യമനസ്സിന്റെ ആഴക്കയങ്ങളിലേക്ക് ……

പുത്തൻ പ്രതീക്ഷയുടെ മെഴുതിരി വെട്ടവുമായി കടന്നു വന്ന ഒരു എട്ട് വയസുകാരിയുടെ കഥ ..

അവൾ നേടിയെടുത്തത് ഒരു ഹൃദയമായിരുന്നു …….

നേടിക്കൊടുത്തത് ഒരു ജീവിതവും …………………"

Advertisment

അനീഷ് മോഹന്റെ ജീവിത ഗന്ധിയായ ഈ കഥാ പശ്ചാത്തലത്തിന്‌ സംഭാഷണമെഴുതി തിരക്കഥയിൽ സഹായിച്ചിരിക്കുന്നത് സിബോയ് കുര്യൻ . ലിയോ ,നിവിൽ ,ജസ്റ്റിൻ എന്നിവർ നിർമാണ നിർവഹനത്തിൽ പങ്കാളികളായപ്പോൾ, സഹസംവിധായകനായി തിരശീലക്ക് പിന്നിൽ പ്രവർത്തിച്ചത് അനൂപ് പിള്ളയാണ് .

publive-image

സംവിധാന കയ്യൊപ്പ് നൽകി , കാമറ കണ്ണുകളുടെ നിയന്ത്രണം നിർവഹിച്ചു, എഡിറ്റിംഗ് ടേബിളിൽ ചിത്രത്തിന്റെ പൂർണത നിർവഹിച്ച അനീഷ് മോഹൻ വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് പറയാതെ വയ്യ .

നോർത്ത് അമേരിക്കയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന കാനഡയിലെ വാൻകൂവർ ,വാൻകൂവർ ഐലൻഡ് ,റിച്ച്മണ്ട് തുടങ്ങിയ പ്രകൃതിമനോഹരങ്ങളായ സ്ഥലങ്ങളുടെ സുന്ദര കാഴ്ചകൾ ചിത്രത്തിന് മിഴിവേകുന്നു ...

വികാരതീവ്രമായ കഥാപാത്രങ്ങളുടെ ഭാവപ്പകർച്ചകൾ അഭ്രപാളിയിൽ നിറം പകർന്നാടിയിരിക്കുന്നതു ബിയോൺ ടോം ,മേഘ ,എമിലി ,ലിയോ കുരിയാക്കോസ് , അനൂപ് പിള്ള എന്നിവർ ചേർന്നാണ് .

അതിവിദൂരമല്ലാതെ .. മലയാള സിനിമയുടെ പടിവാതിലുകൾ ഈ കലാകാരന്മാർക്കായ് തുറക്കപ്പെടും എന്നതിൽ യാതൊരു തർക്കവുമില്ല . മറ്റു ഷോർട് ഫിലിം കളിൽനിന്നു വ്യത്യസ്ഥമായി ഇതിന്റെ ആഖ്യാന ഭംഗിയും ,ദൃശ്യ മികവും തെളിയിക്കുന്നതും മറ്റൊന്നല്ലതന്നെ …

Advertisment