Advertisment

മീ ടൂ സ്ഫോടനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് 'മീ ടൂ' ഹ്രസ്വ ചിത്രം

author-image
ഫിലിം ഡസ്ക്
New Update

പ്പോള്‍ മീ ടൂവാണ് തരംഗം. സമൂഹത്തില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന ചില വിഗ്രഹങ്ങളെ അപ്രതീക്ഷിതമായ ചില സ്ഫോടനങ്ങളിലൂടെ തകര്‍ത്തെറിയാന്‍ പോന്നതാണ് മീ ടൂ ബോംബുകള്‍.  മന്ത്രിമാര്‍ മുതല്‍ ചലച്ചിത്ര പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും വരെ മീ ടൂവില്‍ തട്ടി ഒന്നൊന്നായി നിലംപതിക്കുകയാണ്.

Advertisment

publive-image

മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിമാരായി വളര്‍ന്നിട്ടും മീ ടൂവില്‍ തട്ടി തകര്‍ന്നത് എം ജെ അക്ബറിലൂടെ നാം കണ്ടു. ഇന്നലെകളിലെ മറച്ചുവയ്ക്കപ്പെട്ട വൈകൃതങ്ങളുടെ പിന്നാമ്പുറങ്ങള്‍ ഒന്നൊന്നായി പുറംലോകം കാണുന്നത് ചരിത്രത്തിലെ വ്യത്യസ്തമായ ഈ മീ ടൂവിലൂടെയാണ്.

താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന് വിളിച്ച് പറയാനുള്ള കരുത്ത് ഇന്നലെകളില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്നില്ല. അതായിരുന്നു ഈ അധമന്മാര്‍ മുതലെടുത്തിരുന്നത്.

publive-image

ഇനിയും തുറന്നു പറയാന്‍ സ്ത്രീകളെ കരുത്തരാക്കുന്ന മീ ടൂവിന് ശക്തി പകരുകയാണ് മാധ്യമ പ്രവര്‍ത്തകരായ സന്ദീപ്‌ ശശികുമാര്‍ അണിയിച്ചൊരുക്കുന്ന 'മീ ടൂ' എന്ന ഹ്രസ്വചിത്രം. ചലച്ചിത്ര രംഗത്തെ പരിചിത മുഖങ്ങളായ ഷാജി എന്‍ ജോണും സജിത സന്ദീപുമാണ് താരനിരയിലെ പ്രമുഖര്‍.

publive-image

അരുണ്‍ സോളും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഥയും തിരക്കഥയും സുനില്‍ തൃശൂരും ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ആന്‍ പ്രഭാതുമാണ്.

Advertisment