Advertisment

വ്യത്യസ്തമായൊരു ദൃശ്യാനുഭവമൊരുക്കി കുക്കു എന്ന ഹൃസ്വചിത്രം

author-image
ഫിലിം ഡസ്ക്
New Update

തിവ് ഹൃസ്വചിത്ര ആവിഷ്കരണങ്ങളിൽ നിന്നും വ്യത്യസ്തമായൊരു ദൃശ്യാനുഭവമൊരുക്കുന്ന ഹൃസ്വചിത്രമാണ് കുക്കു.

Advertisment

വി ഓൾ ഗോ ലിറ്റിൽ മാഡ് സംടൈംസ് എന്ന ടാഗിൽ അജ്മൽ റഹ്മാൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം എല്ലാ മനുഷ്യരിലുമുണ്ടാകുന്ന സാങ്കല്പിക ലോകത്തിന്റെ ഒരു ഉദാഹരണമാണ് പങ്കുവയ്ക്കുന്നത്.

publive-image

ഏഴ് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രം ഒരു വിദ്യാർത്ഥിയും അദ്ദേഹത്തിന്റെ സങ്കൽപ ലോകത്തിലെ സഹയാത്രികനും ചേർന്ന് നടത്തുന്ന യാത്രയുടെ അനുഭവങ്ങളും, യാത്രയ്ക്ക് ഒടുവിൽ വിദ്യാർത്ഥി സഹയാത്രികനെ വധിയ്ക്കുന്നതും, തിരികെയുള്ള യാത്രയിലും വിദ്യാർത്ഥിയെ സഹയാത്രികൻ പിന്തുടരുന്നതുമായുള്ള രസകരമായ ഒരു അനുഭവയാത്രയാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്.

ആവർത്തന വിരസതയും, നന്മ കഥകളും നിറഞ്ഞ പതിവ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ബ്ലാക്ക് ആൻഡ് വൈറ്റ് 4:3 ആസ്പറ്റ് റേഷിയോയിൽ ചിത്രികരിച്ചിരിക്കുന്ന ചിത്രം ദൃശ്യമികവിന്റെ മറ്റൊരു ഉദാഹരണമാണ്.

publive-image

ആസ്പറ്റ് റേഷിയോയിൽ ചിത്രികരിച്ചിരിക്കുന്നതുകൊണ്ട് തന്നെ സംവിധായാകൻ പങ്കുവയ്ക്കാൻ ശ്രമിക്കുന്ന ആശയം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഒരു ചലച്ചിത്രത്തിന്റെ അത്ര തന്നെ മികവ് ഈ ഹൃസ്വചിത്രത്തിനും പുലർത്തുവാൻ സാധിക്കുന്നു.

രണ്ട് കഥപാത്രങ്ങൾ മാത്രമുള്ള ചിത്രത്തിലെ ശബ്ദ മിശ്രണങ്ങളും, പശ്ചാത്തല സംഗീതവും ചിത്രത്തെ കൂടുതൽ പ്രേക്ഷക പ്രീതി ഉള്ളവാക്കുന്നതിൽ മുഖ്യമയൊരു പങ്കുവഹിക്കുന്നു.

publive-image

പൂമരം, കുങ്ഫു മാസ്റ്റർ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായ കെ. ആർ മിഥുനാണ് കുക്ക് നിർമ്മിച്ചിരിക്കുന്നത്.

സൗണ്ട് ഡിസൈനറായ ശ്രീജിത്ത്‌, ഛായാഗ്രാഹകനായ ഹർഷദ് അഷ്‌റഫ്‌, അഭിനേതാക്കളായ അഫ്സൽ, ഹരീഷ് എന്നിവരുടെ പങ്കാളിത്തത്തിലാണ് കുക്കു ഒരുക്കിയിരിക്കുന്നത്. സംവിധാനയാകനായ അജ്മൽ റഹ്മാൻ തന്നെയാണ് ചിത്രം എഡിറ്റ്‌ ചെയ്തിരിക്കുന്നതും

Advertisment