Advertisment

എ​ന്‍റെ ആത്മാവി​ന്‍റെ ഒരു ഭാഗം കേരളത്തിൽ വച്ചാണ്​ പോകുന്നത്​. പാതി ഇന്ത്യൻ ആയാണ്​ മടക്കം - സുഡാനി നൈജീരിയയിലേക്ക് മടങ്ങി

author-image
admin
New Update

സക്കരിയ മുഹമ്മദിന്റെ സംവിധാനത്തിലൊരുങ്ങിയ സുഡാനി ഫ്രം നൈജീരിയയിലെ മലയാളികളുടെ പ്രിയപ്പെട്ട 'സുഡു' സാമുവൽ അബിയോള റോബിൻസൻ സ്വന്തം നാടായ നൈജീരിയയിലേക്ക്​ യാത്ര​ തിരിച്ചു.

Advertisment

publive-image

‘ത​ന്‍റെ മാതൃ രാജ്യത്തേക്ക്​ തിരിക്കുകയാണ്​. എ​ന്‍റെ ആത്മാവി​​െൻറ ഒരു ഭാഗം കേരളത്തിൽ വച്ചാണ്​ പോകുന്നത്​. പാതി ഇന്ത്യൻ ആയാണ്​ ത​ന്‍റെ മടക്കമെന്നും തിരിച്ചു വരുമെന്നും’ സുഡു ഫേസ്​ബുക്കിൽ കുറിച്ചു. ദുബൈ വിമാനത്താവളത്തിൽ വച്ചാണ്​ നാട്ടിലേക്ക്​ മടങ്ങുന്ന വിവരം ആരാധകരെ ഫേസ്​ബുക്കിലൂടെ അറിയിച്ചത്​.

സുഡാനി ഫ്രം നൈജീരിയയി​െല ഫുട്​ബോൾ താരത്തി​ന്‍റെ വേഷത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ സാമുവൽ അബിയോള റോബിൻസൻ സിനിമയുമായി ബന്ധപ്പെട്ട് കുറെ നാളായി കേരളത്തിലായിരുന്നു.

Advertisment