സൗബിന്‍റെ പെണ്ണുകാണലുമായി ‘സുഡാനി ഫ്രം​ നൈജീരിയ’യുടെ പുതിയ ടീസർ പുറത്തിറങ്ങി. കാണുക ..

ഫിലിം ഡസ്ക്
Monday, March 12, 2018

സൗബിൻ നായകനാകുന്ന പുതിയ ചിത്രം സുഡാനി ഫ്രം​ നൈജീരിയയുടെ പുതിയ ടീസർ പുറത്തിറങ്ങി. സൗബിൻ പെണ്ണ്​ കാണാൻ പോകുന്ന ഭാഗമാണ്​ ടീസറില്‍. നവാഗതനായ സക്കരിയ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

നൈജീരിയക്കാരനായ സാമൂവൽ അബിയോള ചിത്രത്തിൽ ഒരു ഫുട്​ബോൾ താരമായി അഭിനയിക്കുന്നുണ്ട്​.ഹാപ്പി ആവേഴ്​സി​​​െൻറ ബാനറിൽ സംവിധായകരായ സമീർ താഹിർ, ഷൈജു ഖാലിദ്​ എന്നിവരാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. ഷൈജു ഖാലിദ്​ തന്നെയാണ്​ ഛായാഗ്രഹണവും നിർവഹിച്ചത്​.

ഷഹബാസ്​ അമൻ, അൻവർ അലി, ബി.കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക്​ റെക്​സ്​ വിജയൻ സംഗീത൦ നൽകിയിരിക്കുന്നു.

×