‘ഏറ്റവും നല്ല, സുന്ദരിയായ ഭാര്യയെത്തന്നെ കിട്ടി. അവന്റെ വലിയ ലോട്ടറിയാണേ’ – സണ്ണിവെയ്ന് ആശംസകള്‍ നേര്‍ന്ന് ദുല്ഖറും അമാലും

ഫിലിം ഡസ്ക്
Friday, April 12, 2019

യുവനടൻ സണ്ണി വെയ്ന്റെ വിവാഹസല്‍ക്കാര ചടങ്ങിൽ മിന്നും താരമായി നടന്‍ ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാലും. സണ്ണിക്ക് ആശംകൾ നേർന്നുള്ള ദുൽക്കറിന്റെ സംസാരം ഏവരിലും ചിരി പടർത്തി.

“കുഞ്ചു, ആശംസകൾ, സണ്ണിയെ പിടിച്ച് കെട്ടിച്ചതിന്. ഞങ്ങൾ ഒരുപാട് നാളായി ആലോചിക്കുന്നു, ഇവനെ എങ്ങനെയെങ്കിലും പിടിച്ചൊന്ന് കെട്ടിക്കണമെന്ന്. ഏറ്റവും നല്ല, സുന്ദരിയായ ഭാര്യയെത്തന്നെ കിട്ടി. അവന്റെ വലിയ ലോട്ടറിയാണേ. അവനൊരു ചാൻസ് കൊടുത്തതിന് താങ്ക്സ് കുഞ്ചു. ഇന്ന് നല്ല വൃത്തിയായി ഡ്രസ് ഒക്കെ ഇട്ടതുകണ്ടോ, നല്ല കുട്ടി”- ദുൽക്കർ പറഞ്ഞു.

ചേരാനല്ലൂര്‍ ഇടശ്ശേരി റിസോര്‍ട്ടിൽ വച്ചാണ് പരിപാടി നടന്നത്. കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങില്‍ ഗൗതമി നായര്‍, വിനീത് ശ്രീനിവാസന്‍, അനു സിത്താര, 96 എന്ന തമിഴ് ചിത്രത്തിലൂടെ കുട്ടിജാനുവായി എത്തി പ്രേക്ഷക മനസില്‍ ഇടം നേടിയ ഗൗരി ജി കിഷന്‍, പേര്‍ളി മാണി, വിജയ്ബാബു, ജയസൂര്യ, അഹാന കൃഷ്ണകുമാര്‍, നീരജ് മാധവ്, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍, ദുര്‍ഗ കൃഷ്ണ, ഇന്ദ്രന്‍സ്, കാളിദാസ് ജയറാം, ശ്രിന്റ, മുത്തുമണി, അപ്പാനി ശരത്, സംവിധായകരായ അരുണ്‍ ഗോപി, സക്കറിയ മുഹമ്മദ്, തുടങ്ങിയ വലിയ താരനിര തന്നെയുണ്ടായിരുന്നു.

×