കൊച്ചിയിലെത്തിയ തമന്നയ്ക്ക് നേരെ കൂക്കിവിളിയും മോശം കമന്റുകളുമായി ആരാധകര്‍

ഫിലിം ഡസ്ക്
Thursday, January 11, 2018

കൊച്ചിയില്‍ പുതിയ ചിത്രമായ ‘സ്കെച്ച്’ സിനിമയുടെ പ്രൊമോഷനായി എത്തിയ തമന്നയ്ക്ക് നേരെ കൂക്കിവിളിയും മോശം കമന്റുകളുമായി ആരാധകര്‍. ചിയാൻ വിക്രവും അണിയറ പ്രവര്‍ത്തകരും എത്തിയിരുന്നു.

വന്‍ജനക്കൂട്ടമായിരുന്നു ഇരുവരെയും കാണാന്‍ എത്തിച്ചേര്‍ന്നിരുന്നത്. ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാർ നന്നേ പാടുപെട്ടു. തമന്നയെ അടുത്തു കണ്ടപ്പോള്‍ ചിലര്‍ അപമാനിക്കുന്ന രീതിയില്‍ കമന്റുകള്‍ പറഞ്ഞുവെന്നും തുടര്‍ന്ന് താരത്തെ സംരക്ഷിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ ഏറെ പാടുപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പരിപാടി കഴിഞ്ഞ് മടങ്ങാൻ ലിഫ്റ്റിൽ കയറിയപ്പോഴും ആരാധകർ തമന്നയെ വിട്ടില്ല. പിന്നാലെയെത്തി കമന്റുകൾ തുടർന്നു. ലിഫ്റ്റിൽ കയറിയതിനുശേഷവും ആരാധകരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം തുടർന്നതോടെ തമന്ന ക്ഷുഭിതയായി.   ഇതിനിടയിൽ ആരാധകരെ നിയന്ത്രിക്കാൻ വിക്രം ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല .‌‌

×