ഫെയ്സ്ബുക്ക് ലൈവില്‍ വന്ന ടിനി ടോമിനെയും ആരാധകരെയും അമ്പരപ്പിച്ച് മോഹന്‍ലാല്‍. സിനിമാ ചിത്രീകരണത്തിന്റെ തിരക്കായതിനാൽ ടിവി പരിപാടിയിൽ നിന്ന് തൽക്കാലം ഇടവേള എടുത്തിരിക്കുകയാണെന്ന് പറയാന്‍ ലൈവില്‍ എത്തിയതായിരുന്നു ടിനി.
Advertisment
രഞ്ജിത്ത് സാറിന്റെ സിനിമയിലാണ് അഭിനയിക്കുന്നതെന്നും അതിന്റെ തിരക്കായതിനാലാണ് ടിവി ഷോയിൽ നിന്നും വിട്ടുനിൽക്കുന്നതെന്നും ടിനി ടോം പറഞ്ഞു. മാത്രമല്ല സിനിമയിൽ നായകൻ മലയാളികളുടെ പ്രിയപുത്രൻ മോഹൻലാൽ ആണെന്നും അദ്ദേഹം അറിയിച്ചു.
ഇതിനിടെയാണ് ടിനി ടോമിനെ ഞെട്ടിച്ചുകൊണ്ട് ലൈവ് വിഡിയോയിലേക്ക് മോഹൻലാൽ കയറി വരുന്നത്. അദ്ദേഹം പ്രേക്ഷകർക്കൊരു ഹായ് നൽകി പെട്ടന്ന് മറയുകയും ചെയ്തു.
എന്തായാലും മോഹൻലാലിന്റെ ഈ അപ്രതീക്ഷിത വരവ് ടിനി ടോമിനെ മാത്രമല്ല ആരധകരെയുമാണ് അമ്പരപ്പിച്ചത്.