ദുരിതസമയത്ത് കൂടെ നിന്നതിന് നന്ദിയുണ്ട്. പക്ഷെ അതിന്റെ പേരിൽ മാത്രം ഈ പടം കാണില്ലെന്ന് ടോവിനോയോട് ആരാധകന്‍. വൈറലായി താരത്തിന്‍റെ മറുപടി

ഫിലിം ഡസ്ക്
Thursday, September 6, 2018

ടൊവീനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രം ‘തീവണ്ടി’ റിലീസിനോട് അടുക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് ടൊവീനോ ആരാധകന് നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

‘ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു.. പക്ഷെ അതിന്റെ പേരിൽ മാത്രം ഈ പടം കാണാൻ ഉദ്ദേശിക്കുന്നില്ല (താങ്കളും അത് തീരെ ആഗ്രഹിക്കുന്നില്ല എന്നറിയാം ) നല്ല പടം ആണെങ്കിൽ തീർച്ചയായും കണ്ടിരിക്കും’– ഇതായിരുന്നു ടൊവീനോ സമൂഹമാധ്യമത്തിൽ പങ്കുവച്ച തീവണ്ടിയുടെ പോസ്റ്ററിന് താഴെ വന്ന കമന്റ്.

ഉടൻ തന്നെ എത്തി ടൊവീനോയുടെ മറുപടി, ‘സത്യം, അങ്ങനെയേ പാടുള്ളൂ. സിനിമ േവറെ. ജീവിതം വേറെ.’ ടൊവീനോയുടെ മറുപടിയുടെ താഴെ നിരവധി ആളുകൾ പ്രശംസയുമായെത്തി.

×