Advertisment

ഇത് മാരി 2ലെ സ്റ്റൈലിഷ് വില്ലനോ ? ടൊവീനോയുടെ പുതിയ ലുക്കില്‍ അമ്പരന്ന് ആരാധകര്‍

author-image
ഫിലിം ഡസ്ക്
New Update

ടോവിനോ തോമസിന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. കയ്യിൽ എരിയുന്ന സിഗരറ്റ്, ബുൾഗാൻ താടി, പശ്ചാത്തലത്തിൽ കാർമേഘം നിറഞ്ഞ ആകാശം. തികച്ചും വ്യത്യസ്ത രീതിയിലാണ് ടോവിനോയുടെ ഈ ചിത്രം. ആദ്യം കാണുമ്പോള്‍ ടോവിനൊ ആണെന്ന് ആര്‍ക്കും മനസിലാവില്ല.

Advertisment

publive-image

മാരി 2 എന്ന തമിഴ് ആക്ഷൻ ചിത്രത്തിലെ വില്ലൻ വേഷം എന്ന രീതിയിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോ പ്രചരിച്ചത്. സ്റ്റൈലിഷ് വില്ലന്‍ എന്നാണ് ആരാധകര്‍ ടൊവീനോയുടെ ചിത്രത്തിന് നല്‍കുന്ന കമന്‍റ്. എന്നാല്‍ ഇത് വർഷങ്ങൾക്ക് മുമ്പ് എടുത്ത ഫോട്ടോഷൂട്ടിലെ ചിത്രമാണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

publive-image

എന്തായാലും തമിഴിൽ മികച്ച എൻട്രിയായിരിക്കും താരത്തിനു മാരി 2 നൽകുകയെന്ന കാര്യത്തിൽ സംശയമില്ല. ധനുഷാണ് നായകൻ. ബാലാജി മോഹന്‍ സംവിധാനം ചെയുന്ന മാരിയുടെ രണ്ടാം ഭാഗം അണിയറയില്‍ പുരോഗമിക്കുകയാണ്.

Advertisment