Advertisment

പ്രേക്ഷകരെ ഭയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്താനും ഒപ്പം പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടൈനറാണ് 'ആകാശ ഗംഗ 2' എന്ന് വിനയന്‍. ചിത്രീകരണം പൂര്‍ത്തിയായി

author-image
ഫിലിം ഡസ്ക്
New Update

വിനയന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം ആകാശ ഗംഗ 2 ന്റെ ചിത്രീകരണം പൂര്‍ത്തിയായി. വിനയന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആരാധകര്‍ക്കായി ഈ വിവരം പങ്കുവച്ചത്.

Advertisment

publive-image

വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

'ആകാശഗംഗ 2' ന്റെ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം സസന്തോഷം അറിയിക്കട്ടെ. പ്രേക്ഷകരെ ഭയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്താനും ഒപ്പം പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടൈനര്‍ ആയിരിക്കും ഈ ചിത്രം. സഹായിക്കുകയും, സഹകരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംഷികള്‍ക്കും നന്ദി. - വിനയന്‍ കുറിച്ചു.

ഈ വര്‍ഷത്തെ ഓണം റിലീസായി ആകാശഗംഗ 2 എത്തും. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍.

പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു.

 

Advertisment