‘കാര്‍ത്തിക്ക്.. സൂപ്പര്‍സ്റ്റാറിനെ തിരിച്ചു കൊണ്ടുവന്നതില്‍ നന്ദിയുണ്ട്. പേട്ട കണ്ട് തിയേറ്ററിനുള്ളില്‍ ഒരു നാണമോ മടിയോ കൂടാതെ ഞാന്‍ അലറി വിളിച്ചു’ – വിനീത്

ഫിലിം ഡസ്ക്
Thursday, January 10, 2019

കാര്‍ത്തിക്ക് സുബ്ബരാജും രജനികാന്തും ഒന്നിച്ച ‘പേട്ട’യെ വാനോളം പുകഴ്ത്തി വിനീത് ശ്രീനിവാസന്‍. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് വിനീത് ശ്രീനിവാസന്‍ പേട്ടയെ വാനോളം പുകഴ്ത്തിയത്.

‘കുറേ കാലത്തിനു ശേഷം കാണുന്ന മികച്ച രജനി ചിത്രമാണ് പേട്ട. തിയേറ്ററിനുള്ളില്‍ യാതാരു നാണമോ മടിയോ കൂടാതെ ഞാന്‍ അലറി വിളിച്ചു. കാര്‍ത്തിക്ക്… സൂപ്പര്‍സ്റ്റാറിനെ തിരിച്ചു കൊണ്ടുവന്നതില്‍ താങ്കളോട് ഒരുപാട് നന്ദിയുണ്ട്. അതിഗംഭീരമായ ചിത്രമാണിത്’. വിനിത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി, വിജയ് സേതുപതി, സിമ്രാന്‍, തൃഷ, ശശികുമാര്‍, ബോബി സിന്‍ഹ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിനായി അണി നിരക്കുന്നുണ്ട്.

×