Advertisment

വിനോദ് ഗുരുവായൂരിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'സകലകലാശാല' എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ പെർഫോമൻസ് വീഡിയോസ് ക്ഷണിക്കുന്നു. ധർമജനും ടിനി ടോമും അഭിനയിച്ച കാസ്റ്റിംഗ് കോൾ ടീസർ

author-image
admin
New Update

വിനോദ് ഗുരുവായൂർ സംവിധാനം നിർവഹിക്കുന്ന "സകലകലാശാല" എന്ന ചിത്രത്തിന് വേണ്ടി അഭിനേതാക്കളെ തേടുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ധർമജൻ ബോൾഗാട്ടിയും ടിനി ടോമും അഭിനയിച്ച കാസ്റ്റിംഗ് കോൾ ടീസർ പുറത്തു വിട്ടിട്ടുണ്ട്. 18നും 25നും ഇ ടയിൽ പ്രായമുള്ളവർക്ക് 30 സെക്കന്റ് ഉള്ള പെർഫോമൻസ് വീഡിയോ +91-7907827028 എന്ന നമ്പറിൽ വാട്ട്സാപ്പ് ചെയ്ത് അപേക്ഷിക്കാം.

ജയരാജ് സെഞ്ച്വറിയും മുരളി ഗിന്നസ്സും ചേർന്നാണ് ഈ ക്യാമ്പസ് ചിത്രത്തിനെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത്. മനോജ് പിള്ള ഛായാഗ്രഹണവും റിയാസ് ചിത് രസംയോജനവും നിർവഹിക്കുന്നു എബി ടോം സിറിയക്കാണ് ഗാനങ്ങൾക്കു സംഗീതം നൽകുന്നത്. ഷാജി മൂത്തേടൻ ചിത്രം നിർമിക്കുന്നു. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Advertisment