Advertisment

അഭിനന്ദനങ്ങള്‍ കേള്‍ക്കാന്‍ റേഞ്ചില്ല. മഞ്ഞിനേയും ഹിമാലയത്തെയും സ്നേഹിച്ച നായകന്‍ മഞ്ഞുകൂട്ടങ്ങള്‍ക്ക് മീതെ സഞ്ചരിക്കുകയാണ്

author-image
ഫിലിം ഡസ്ക്
New Update

ആദി എന്ന ആദ്യ ചിത്രവും പ്രണവ് എന്ന നടന്‍റെ മികവും കുറവുകളും എല്ലാം കേരളം ചര്‍ച്ച ചെയ്യുകയാണ്. പക്ഷേ, ഇതൊന്നുമറിയാതെ തന്റെ ഇഷ്ട ഭൂമിയിലൂടെ നടന്നു നീങ്ങുകയാണ് പ്രണവ് മോഹന്‍ലാല്‍ എന്ന നവാഗതന്‍. ഹിമാലയവും അവിടുത്തെ മഞ്ഞുമാണ് പ്രണവ് എന്ന യുവാവിന്റെ ഏറ്റവും വലിയ ബലഹീനത.

Advertisment

അതിനാലാണ് കരിയറില്‍ തന്റെ ഭാവി എന്തെന്ന് ജനം വിധിയെഴുതുന്ന മണിക്കൂറുകളിലും ഈ മഞ്ഞിന്റെ വെണ്മയെ പുല്‍കാന്‍ നവതാരം ഹിമാലയത്തിലെത്തിയത്.

https://www.facebook.com/sajeevsoman/videos/2002575926438722/

'ആദി' എന്ന സിനിമയെപ്പറ്റി സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. അതേസമയം, ചിത്രത്തിലെ നായകനായ പ്രണവിന്റെ അഭിനയ മികവ് പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. അച്ഛന്റെ മാനറിസങ്ങള്‍ക്കടിപ്പെടാതെ സ്വന്തമായ ഒരഭിനയപാത തെളിച്ചിടാന്‍ ആദ്യ ചിത്രം കൊണ്ടു തന്നെ പ്രണവിന് കഴിഞ്ഞെന്നാണ് വിലയിരുത്തല്‍.

പ്രേക്ഷകരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് സംവിധായകന്‍ ജിത്തുവും അച്ഛന്‍ മോഹന്‍ലാലും അമ്മ സുചിത്രയും അനിയത്തിയുമൊക്കെ. താരപുത്രന്‍ എന്ന വിശേഷങ്ങള്‍ക്കപ്പുറം പുതിയ താരനിരയിലെ മികവുറ്റ അഭിനേതാവെന്ന പേര് നേടാനും കഴിഞ്ഞിരിക്കുന്നു.

എന്നാല്‍ അഭിനന്ദനങ്ങള്‍ കേള്‍ക്കാന്‍ പ്രണവിന് കഴിയില്ല. കാരണം, ഹിമാലയത്തില്‍ മൊബൈലിന് റേഞ്ചില്ല.  ഒപ്പമുള്ളത് കുടുംബസുഹൃത്താണ്. ഇടയ്ക്ക് റേഞ്ച് കിട്ടുമ്പോള്‍ ആദിയുടെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ താനറിയുന്നുണ്ടെന്ന് പ്രണവ് അമ്മയെ അറിയിച്ചു.

പ്രണവ് ഹിമാലയത്തില്‍ ചുറ്റിയടിക്കുന്ന ഫോട്ടോകളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

pranav mohanlal
Advertisment