Advertisment

പതിനേഴാം വയസ്സില്‍ ആദ്യ മലയാളി വനിത പൈലറ്റാവാന്‍ തയ്യാറെടുക്കുകയാണ് ഐ​ശ്വ​ര്യ

New Update

17ാം വ​യ​സ്സി​ല്‍ ല​ണ്ട​നി​ല്‍ ആ​ദ്യ മ​ല​യാ​ളി വ​നി​ത പൈ​ല​റ്റാ​വാ​ന്‍ ത​യാ​റെ​ടുക്കുകയാണ് ഐ​ശ്വ​ര്യ ബി​ജു. കാ​ല്‍ നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി ല​ണ്ട​നി​ല്‍ ജോ​ലി​ചെ​യ്യു​ന്ന കോട്ടയം സ്വദേശികളായ ബി​ജു-​ര​ജി​ത ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു​മ​ക്ക​ളി​ല്‍ ഇ​ള​യ​വ​ളാ​ണ് ഐ​ശ്വ​ര്യ.

Advertisment

publive-image

ബ്രി​ട്ടീ​ഷ് മ​ല​യാ​ളി​ക​ളി​ല്‍നി​ന്നു​ള്ള ആ​ദ്യ വ​നി​ത പൈ​ല​റ്റെ​ന്ന അം​ഗീ​കാ​ര​ത്തി​നാ​ണ്​ ഐ​ശ്വ​ര്യ​യു​ടെ ശ്ര​മം. ഗ്രൂ​പ് ടാ​സ്‌​കു​ക​ളും കൂ​ടി​ക്കാ​ഴ്ച​യും 13ഓ​ളം പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളും വി​ജ​യി​ച്ചാ​ണ് പൈ​ല​റ്റ് പ​രി​ശീ​ല​ന യോ​ഗ്യ​ത നേ​ടി​യ​ത്.

ല​ണ്ട​നി​ലെ ന്യൂ​ഹോം കോ​ള​ജി​ല്‍ ജി.​സി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ല്‍ സ​യ​ന്‍സി​ലും ഗ​ണി​ത​ശാ​സ്ത്ര​ത്തി​ലും ഫു​ള്‍ എ ​െ​ല​വ​ല്‍ നേ​ടി​യാ​ണ് പൈ​ല​റ്റെ​ന്ന മോ​ഹ​വു​മാ​യി പ​രി​ശീ​ല​ന​ത്തി​ന് പു​റ​പ്പെ​ട്ട​ത്. ല​ണ്ട​നി​ലെ വെ​സ്‌​റ്റ്​ സ​ക്‌​സ​സി​ലെ ക്രൗ​ളി എ​ല്‍ത്രി ഹാ​രി​സ് എ​യ​ര്‍ലൈ​ന്‍ അ​ക്കാ​ദ​മി​യി​ലാ​ണ് പ​ഠ​നം.

മു​പ്പ​തി​ല​ധി​കം രാ​ജ്യ​ങ്ങ​ളു​മാ​യി കാമ്പസ് റി​ക്രൂ​ട്ട്‌​മെന്‍റ് ക​രാ​റു​ള്ള ക​മ്പനി​യാ​യ​തി​നാ​ല്‍ ജോ​ലി ഉ​റ​പ്പ്. കോ​ഴ്‌​സ് ഫീ​സ് 81ല​ക്ഷം രൂ​പ. ല​ണ്ട​നി​ലെ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് കമ്പ​നി​യി​ല്‍ ഡ്രൈ​വ​റാ​ണ് ബി​ജു ബാ​ല​ച​ന്ദ്ര​ന്‍, അ​വി​ടെ ത​ന്നെ ഒ​രു​കമ്പ​നി​യു​ടെ മാ​നേ​ജ​രാ​ണ് ഭാ​ര്യ ര​ജി​ത.

pilot
Advertisment