‘കിടു’ വിന്റെ ട്രൈലെർ ഹിറ്റാകുന്നു, 24 മണിക്കൂറുകൾക്കുള്ളിൽ 1 ലക്ഷം വ്യൂസ്, വീഡിയോ

ഫിലിം ഡസ്ക്
Monday, June 18, 2018

അടുത്ത് തന്നെ റിലീസിങ്ങിന് ഒരുങ്ങുന്ന ‘കിടു’ എന്ന ചിത്രത്തിന്റെ ട്രൈലെർ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രൈലെറിന് 1 ലക്ഷം വ്യൂസ് ലഭിക്കുകയും ചെയ്തു.

മജീദ് അബു കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന ‘കിടു’വിൽ റംസാൻ മുഹമ്മദ്, അനഘ സ്റ്റിബിൻ, ലിയോണ ലിഷോയ്, മിനൺ ജോൺ, അൽത്താഫ് മനാഫ്, അയ്‌മോൻ, വിഷ്ണു എന്നിവർ അഭിനയിക്കുന്നുണ്ട്. ധനേഷ് മോഹനൻ ഛായാഗ്രഹണവും അച്ചു വിജയൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു.

ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിമൽ ടി കെയാണ്. ജൂൺ 29ന് തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം പി കെ സാബുവും നസീറ കെയും ചേർന്നാണ് പീ കേ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ചിട്ടുള്ളത്. മ്യൂസിക്24 7നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

×