Advertisment

ജിദ്ദയിൽ "മലയാളം സാംസ്കാരിക വേദി" പിറക്കുന്നു,അരങ്ങേറ്റമായി "പൂരം", പ്രഖ്യാപനം ശനിയാഴ്ച

New Update

ജിദ്ദ: പ്രവാസികളുടെ പുത്തൻ തലമുറയിൽ മലയാള ഭാഷയിലുള്ള പ്രാവീണ്യവും മലയാ ണ്മയോടുള്ള അഭിനിവേശവും വളർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജിദ്ദയിൽ "മലയാളം സാംസ്കാരിക വേദി" പ്രവർത്തനം തുടങ്ങുന്നു. ആദ്യ പരിപാടിയായി അരങ്ങേറുന്നത് മലയാളിത്വത്തിന്റെ പര്യായമായ "പൂരം". ഇത് സംബ ന്ധിച്ച പ്രഖ്യാപനത്തിനായി ശനിയാഴ്ച സഫയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ മലയാള സാംസ്കാരികതയെ താലോലിക്കുന്നവർ സംഗമിക്കും.

Advertisment

publive-image

ഫെബ്രുവരി 6 നാണ് കേരള കാർണിവൽ സാംസ്കാരികോത്സവം "|പൂരം 2020" ജിദ്ദയിൽ അരങ്ങേറുക. വിവിധ കലാമാസരങ്ങളും സംഗീത സാംസ്‌കാരിക വിരുന്നും പൂരത്തെ അവിസ്മരണീയമാക്കും. " പുരം 2020 " ഒരു ചരിത്ര സംഭവമാക്കാനുള്ള കൊണ്ടുപിടിച്ച പ്രയത്നത്തിലാണ് അണിയറയിലുള്ളവർ.

മലയാളം സാംസ്കാരിക വേദിയുടെ രൂപവത്കരണവും ആദ്യ പരിപാടിയും സംബന്ധി ച്ച ശനിയാഴ്ചയിലെ ഔദ്യോഗിക പ്രഖ്യാപന സമ്മേളനത്തിൽ ജിദ്ദയിലെ പൗര പ്രമുഖ രും കലാ സാംസ്കാരിക വ്യക്തിത്വങ്ങളും സംഘടനാ പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടകരിൽ ഒരാളായ നാസർ വെളിയംകോട് വിവരിച്ചു.

Advertisment