Advertisment

സിനിമയിൽ തിരക്കുള്ള നായികയായിരിക്കെ മീനയെ സ്വന്തമാക്കിയ വ്യവസായി. പിന്നെ ഇടവേള. മോഹൻലാലിന്റെ ഭാഗ്യനായികയുടെ മടങ്ങിവരവും ലാലിൻ്റെ നായികയായി ദൃശ്യത്തിലൂടെ. ദൃശ്യം സൂപ്പർഹിറ്റായപ്പോൾ സിനിമയിൽ തുടരാൻ പ്രോത്സാഹിപ്പിച്ചതും വിദ്യാസാഗർ. കോവിഡ് കാല ദുരന്തങ്ങളിൽ അകപ്പെട്ട് നടി മീനയുടെ ഭർത്താവ് വിടവാങ്ങുമ്പോൾ ഒപ്പം നിന്ന് ആശ്വസിപ്പിക്കാൻ  മലയാള സിനിമയും

author-image
മൂവി ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ : കോവിഡ് കാലത്ത് ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമായി മാറിയ വിടവാങ്ങലുകൾ ഏറെയായിരുന്നു. അനുഗൃഹീത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം ഉൾപ്പെടെ നിരവധി നികത്താനാകാത്ത വിടവുകളാണ് മറ്റെല്ലാ രംഗത്തും എന്നപോലെ സിനിമയിലും സംഭവിച്ചത്.

അക്കൂട്ടത്തിൽ ഒടുവിലത്തേത് ആണ് മലയാളി അല്ലെങ്കിലും മലയാളികളുടെ പ്രിയങ്കരിയായ നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ അകാല വിയോഗം.

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു വിദ്യാസാഗറിന്റെ അന്ത്യം. ശ്വാസകോശത്തിലെ അണുബാധയാണ് ഒടുവിൽ മരണത്തിന് ഇടയാക്കിയത്.

വില്ലനായത് കോവിഡ് 

ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ വ്യവസായിയായിരുന്ന വിദ്യാസാഗർ ഏതാനും വർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്.

പിന്നീട് കോവിഡിൽ നിന്നും മോചിതനായെങ്കിലും അണുബാധ രൂക്ഷമായതി നെത്തുടർന്ന് ശ്വാസകോശത്തിന്റെ പ്രവർത്തനം ഗുരുതരാവസ്ഥയിലായി. ശ്വാസകോശം മാറ്റുകയല്ലാതെ പരിഹാരം ഇല്ലെന്നു ഡോക്ടർമാർ നിർദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാൻ കഴിയാതിരുന്നതോടെ വിധി മറിച്ചാവുകയായിരുന്നു.

മസ്തിഷ്‌ക മരണം സംഭവിക്കുന്ന രോഗികളിൽ നിന്ന് മാത്രമേ ഇത് സാധ്യമാകൂ എന്നതായിരുന്നു അവയവമാറ്റ ശാസ്ത്രക്രിയക്ക് തടസ്സമായത്.

മോഹൻലാലിന്റെ ഭാഗ്യനായിക

തെന്നിന്ത്യൻ സിനിമയിൽ ഒരു കാലത്ത് അവിഭാജ്യ ഘടകമായിരുന്നു മീന. രജനീകാന്ത് മുതൽ മോഹൻലാൽ വരെ നായകന്മാർ. മലയാളത്തിൽ ഏറ്റവുമധികം സിനിമകളിൽ മീന അഭിനയിച്ചത് മോഹൻലാലിനൊപ്പമാണ്.

മീനയാണ് നായികയെങ്കിൽ ലാൽ ചിത്രം സൂപ്പർ ഹിറ്റ് എന്നായിരുന്നു വിശ്വാസം. ലാലിൻ്റെ ഭാഗ്യ നായിക എന്നതിനപ്പുറം മലയാളത്തിന്റെ ഭാഗ്യനായിക എന്ന പേരും മീനയ്ക്കുണ്ടായിരുന്നു. അതിനാൽ തന്നെ ഇപ്പോൾ മീനയ്ക്ക് ഉണ്ടായിരിക്കുന്ന നഷ്ടം മലയാള സിനിമാ പ്രേക്ഷകർക്കിടയിലും വേദനയുണ്ടാക്കുന്നതാണ്.

രണ്ടാം വരവിൽ സന്തോഷിച്ചത് വിദ്യാസാഗർ

2009 ലാണ് മീനയും ഐടി വ്യവസായി വിദ്യാസാഗറും വിവാഹിതരാകുന്നത്. ഭർത്താവിനൊപ്പം ബംഗളൂരുവിലായിരുന്നു മീനയുടെ താമസം.

വിവാഹത്തോടെ ഇടക്കാലത്തേക്ക് മീന സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന മീനയുടെ സിനിമയിലേക്കുള്ള രണ്ടാം വരവും മലയാളത്തിലൂടെ അതും മോഹൻലാൽ ചിത്രമായ ദൃശ്യത്തിലെ നായികയായിട്ടായിരുന്നു എന്നതും മീനയ്ക്ക് മലയാളത്തോടുള്ള ഇഷ്ടം വ്യക്തമാക്കുന്നതായിരുന്നു.

ദൃശ്യം മെഗാഹിറ്റുമായി. വിദ്യാസാഗറിന്റെ പിന്തുണയായിരുന്നു രണ്ടാം വരവിൽ തനിക്ക് കരുതായതെന്നു മീന തന്നെ പറഞ്ഞിട്ടുണ്ട്.

ദൃശ്യത്തിന്റെ വിജയവും ഈ സിനിമയിലൂടെയുള്ള ഭാര്യയുടെ മടങ്ങിവരവിലെ വിജയവും വിദ്യാസാഗറിനു വലിയ സന്തോഷം നൽകിയ അനുഭവമായിരുന്നു.

ഇരുവരുടെയും മകൾ നൈനികയും അഭിനേത്രിയാണ്. തെരി എന്ന വിജയ് ചിത്രത്തിലൂടെയാണ് നൈനിക തെന്നിന്ത്യയിൽ സിനിമയിൽ അരങ്ങേറ്റം നടത്തിയത്.

മീനയുടെ കുടുംബത്തിൽ സംഭവിച്ച തീരാ നഷ്ടം മലയാള സിനിമാലോകത്തെ യാകെ ദുഃഖത്തിലാഴ്ത്തി എന്നതാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയരുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

Advertisment