ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന ‘കുട്ടിമാമ’യുടെ പുതിയ പോസ്റ്റര്‍

ഫിലിം ഡസ്ക്
Tuesday, May 14, 2019

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിച്ചെത്തുന്ന ചിത്രം ‘കുട്ടിമാമ’യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

വിഎം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിഎം വിനുവിന്‍്റെ മകന്‍ വരുണിന്‍റേതാണ് ഛായാഗ്രഹണം.നായികമാരായി മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് എത്തുന്നത്. മനാഫ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മെയ് 17ന് തീയേറ്ററില്‍ എത്തും.

×