Advertisment

പെൺകുട്ടികളുടെ രക്ഷകൻ; യമണ്ടൻ പ്രേമകഥയിലെ പുതിയ പോസ്റ്റർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ഒരു യമണ്ടൻ പ്രേമകഥയിലെ പുതിയ പോസ്റ്ററാണ് ഇപ്പോൾ ഏറെ ജനശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്ററിലെ സൗബിന്റെ പുതിയ മേക്ക് ഓവർ ആരാധരെ ഏറെ രസിപ്പിക്കുന്ന വിധത്തിലാണ്. പെൺകുട്ടികളുടെ രക്ഷകൻ വിക്കി എന്ന ക്യാപ്‌ഷനോടുകൂടിയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

https://www.facebook.com/DQSalmaan/posts/1713224678780003

ദുൽഖർ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ബി സി നൗഫല്‍ ആണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ഏപ്രില്‍ 25 ന് ഒരു യമണ്ടന്‍ പ്രേമകഥ തീയറ്ററുകളിലെത്തും. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിഖില വിമലും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്. നാദിര്‍ഷ സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്.

Advertisment