Advertisment

കർക്കിടക മാസത്തിലെ തിരുവോണം നാൾ ; ''പിള്ളേരോണത്തിൽ സദ്യയുണ്ട് കുരുന്നുകൾ"

New Update

publive-image

മുണ്ടക്കയം - കർക്കിടക മാസത്തിലെ തിരുവോണ നാളിലാണ് പഴമക്കാർ പിള്ളേരോണം ആഘോഷിച്ചിരുന്നത്. വാമന മൂർത്തിയുടെ തിരുവോണമായും പഴമക്കാർ പറയുന്നുണ്ടെങ്കിലും കേരളത്തിൽ പിള്ളേരോണത്തിന് തന്നെയാണ് പ്രധാന്യം.

മുണ്ടക്കയം കരിനിലത്ത് കുളത്തുങ്കൽ വീട്ടിൽ അശ്വതി - സുചിത് ദമ്പതികളുടെയും, അനു-സുമിത് ദമ്പതികുടേയും മക്കളായ മാധവ് സുചിത്തിനും മാളവികാ സുമിത്തിനും  പിള്ളേരോണത്തിൽ സദ്യ ഒരുക്കിയത് വെറിട്ടൊരു കാഴ്ചയായി. അന്യം നിന്നുപോയ ആഘോഷങ്ങൾ തിരികെ കൊണ്ടുവരുന്നത് പുതിയ തലമുറയ്ക്ക് കരുത്തു പകരും.

Advertisment